കല്‍ക്കരി കുംഭകോണം: മുന്‍ എന്‍.ഡി.എ കേന്ദ്രമന്ത്രി കുറ്റക്കാരന്‍
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ഗിരിധിഹിലെ ബ്രഹ്മദിയ കല്‍ക്കരി ബ്ലോക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട 1999ലെ കല്‍ക്കരി കുംഭകോണക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി ദിലീപ് റായ് കുറ്റക്കാരനെന്ന് ഡല്‍ഹിയിലെ പ്രത്യേക കോടതി വിധിച്ചു. ശിക്ഷ സംബന്ധിച്ച വാദം ഈ മാസം 14ന് കേള്‍ക്കും. വാജ്പേയ് മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് സഹമന്ത്രിയായിരുന്നു ദിലീപ് റായ്.
ഇദ്ദേഹത്തിനെതിരേ ക്രിമിനല്‍ ഗൂഡാലോചന ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ദിലീപ് റായ്ക്ക് പുറമെ ആ സമയത്ത് കല്‍ക്കരി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന പ്രദീപ് കുമാര്‍ ബാനര്‍ജി, നിത്യാനന്ദ് ഗൗതം, കാസ്ട്രോണ്‍ ടെക്നോളജീസ് ലിമിറ്റഡ് എന്ന കമ്പനി, അതിന്റെ ഉടമ മഹേന്ദ്ര കുമാര്‍ അഗര്‍വാല, കാസ്ട്രോണ്‍ മൈനിങ് ലിമിറ്റഡ് എന്ന കമ്പനി എന്നിവരും കുറ്റക്കാരെന്ന് പ്രത്യേക കോടതി ജഡ്ജി ഭരത് പരാശര്‍ കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."