വീടിന്റെ നടുത്തളം മുന്തിരിത്തോപ്പാക്കി വീട്ടമ്മ
മതിലകം: മുന്തിരി വിളയാന്‍ മടിക്കുന്ന നാട്ടില്‍ വീടിന്റെ നടുത്തളം മുന്തിരി തോപ്പായി മാറ്റിയിരിക്കുകയാണ് മതിലകം സ്വദേശിയായ വീട്ടമ്മ. ദുബൈയില്‍ ജോലി ചെയ്യുന്ന മതിലകം വലിയകത്ത് ബഷീറിന്റെ വീടിനകത്താണ് ഈ അപൂര്‍വ്വ കാഴ്ചയൊരുങ്ങിയിട്ടുള്ളത്. രണ്ടര വര്‍ഷം മുന്‍പാണ് ബഷീറും ഭാര്യ ഹൈറയും ചേര്‍ന്ന് മുന്തിരിയുടെ ചെടി നട്ടത്. ചാണകം, കപ്പലണ്ടി പിണ്ണാക്ക്, എല്ലിന്പൊടി തുടങ്ങിയവ വളമായി നല്കി. രണ്ടു നേരം വെള്ളമൊഴിച്ചു. വീടിന്റെ തുറന്നു കിടക്കുന്ന മേല്‍ഭാഗം വഴി നല്ലപോലെ സൂര്യ പ്രകാശം ലഭിച്ചതോടെ നടുമുറ്റത്ത് നിന്നും മോലോട്ട് വളര്‍ന്ന് കയറിയ തണ്ടില്‍ നിന്നും ചെറു ശിഖിരങ്ങള്‍ തലങ്ങും വിലങ്ങും പടര്‍ന്ന് പന്തലിച്ചു. ഇപ്പോള്‍ വാര്ക്കക്കിടയില് തുറന്ന ഭാഗത്ത് പച്ചപ്പ് നിറഞ്ഞ് പടര്‍ന്നു കിടക്കുന്ന ഇലകള്‍ക്കും വള്ളികള്‍ക്കും ഇടയില്‍ പച്ചയും പഴുത്തതുമായ മുന്തിരി കുലകള്‍ വീടിനകത്തെ മനോഹര കാഴ്ചയാണ്. മുന്തിരി കുലകളുടെ അവകാശികളായി കിളികളും നിത്യേന ഇവിടെയെത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."