HOME
DETAILS

ആത്മാഭിമാനത്തെ ബാധിക്കുന്ന തരത്തില്‍ കുട്ടികള്‍ക്കുള്ള സഹായ വിതരണങ്ങള്‍ വേണ്ട: ഉത്തരവ് സംസ്ഥാന ബാലാവകാശ കമ്മിഷന്റേത്

  
backup
May 21 2019 | 14:05 PM

student-helpline-function-child-protection-commission-order

തിരുവനന്തപുരം: കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുളള സഹായങ്ങള്‍ വിതരണം ചെയ്യുന്നത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന തരത്തിലാകരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവ്.
കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതുസമൂഹത്തിലും അവര്‍ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവയ്‌ക്കെല്ലാം ഉത്തരവ് ബാധകമാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുവായ നിര്‍േദശം പുറപ്പെടുവിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
കുട്ടിയുടെ ദരിദ്രപശ്ചാത്തലം മറ്റുളളവരാല്‍ അവമതിക്കപ്പെടാനോ അവരുടെ മനസ്സിനെ മുറിപ്പെടുത്താനോ കാരണമാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു. സാമൂഹികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച സംസ്ഥാനത്ത് 12 ലക്ഷത്തിലധികം കുട്ടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടും കുറഞ്ഞ പശ്ചാത്തലത്തിലും ജീവിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ കുട്ടികള്‍ക്ക് വേണ്ട സഹായേ സവനങ്ങള്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കി നടപ്പാക്കണം.
പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.

കൊട്ടിഘോഷിച്ച് കുട്ടികളെ അപഹാസ്യരാക്കുന്ന സഹായ വിതരണ പരിപാടികള്‍ സ്‌കൂള്‍തലത്തിലും പൊതുസമൂഹത്തിലും നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കമ്മിഷന്‍ നിരീക്ഷിച്ചു.
തിരുവനന്തപുരം വിതുര ജവഹര്‍ നവോദയ വിദ്യാലയത്തിലെ അധ്യാപകന്‍ എബ്രഹാം പ്ലാക്കില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മതേതരത്വം യൂറോപ്യന്‍ ആശയം, ഇന്ത്യക്ക് ആവശ്യമില്ല'; ഇന്ത്യയിലെ ജനങ്ങള്‍ മതേതരത്വത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടു; വിവാദ പ്രസ്താവനയുമായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

National
  •  3 months ago
No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago