റബറിന് ഇലകൊഴിച്ചില്‍, കര്‍ഷകരുടെ നടുവൊടിയുന്നു
കുന്നുംകൈ: വര്‍ഷങ്ങളായി വിലത്തകര്‍ച്ചയില്‍നിന്ന് കരകയറാതെ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായി റബറിന്റെ ഇല കൊഴിച്ചില്‍. വിലയിടിവ് കാരണം 30 ശതമാനത്തോളം തോട്ടങ്ങള്‍ ടാപ്പു ചെയ്യാതെ നിര്‍ത്തിയിരിക്കുന്നതിനിടെയാണ് റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കി ഇലകൊഴിച്ചില്‍ വ്യാപകമാവുന്നത്. മിക്ക തോട്ടങ്ങളിലും മരങ്ങളുടെ ഇല കൊഴിഞ്ഞത് കാരണം ഉല്‍പാദനത്തില്‍ വലിയ കുറവ് വരുമെന്നാണ് കര്‍ഷകര്‍ ആശങ്കപ്പെടുന്നത് . മഴക്കൊപ്പമെത്തിയ കാറ്റില്‍ പലയിടത്തും റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് നശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള മൂന്നു മാസങ്ങളില്‍ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണ്.
റബര്‍ ഉപഭോഗത്തില്‍ പൊതുവെ വര്‍ധന രേഖപ്പെടുത്തി വരുന്ന സമയത്താണ് കേരളത്തിലെ റബര്‍ മേഖലയില്‍ കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പാദനം കുറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."