പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് വേദിയില്‍ പോയതിനെ ഇപ്പോഴും ന്യായീകരിക്കുന്നു
ന്യുഡല്‍ഹി: ആര്‍.എസ്.എസുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്ന സിംഹത്തോട് അതിന്റെ മടയില്‍പോയി ആ കാര്യം ഓര്‍മിപ്പിക്കാനാണ് ആ ചടങ്ങില്‍ സംബന്ധിച്ചതെന്നും അദ്ദേഹം സോണിയ സിങ് എഴുതിയ ഡിഫൈനിങ് ഇന്ത്യ: ത്രൂ ദെയര്‍ ഐസ് എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നു.
നിങ്ങള്‍ തെറ്റായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് 'സിംഹത്തിന്റെ മടയില്‍' പോയി പറയണമായിരുന്നു. ആ വേദി ഞാന്‍ അതിനായി ഉപയോഗിച്ചു. എന്തുകൊണ്ടാണ് ആര്‍.എസ.്എസ് വേദിയില്‍ പോയത് എന്ന ലേഖികയുടെ ചോദ്യത്തിനുത്തരമായാണ് പ്രണബ് മുഖര്‍ജി ന്യായീകരിച്ച് മറുപടി നല്‍കുന്നത്.
നമ്മുടെ അസ്തിത്വം മതത്തിലധിഷ്ടിതമായ രാഷ്ട്രീയത്തിലും അസഹിഷ്ണുതയിലും വെറുപ്പിലും വിഭജനത്തിലും തളയ്ക്കാന്‍ ശ്രമിക്കുന്നവരുടെ മുന്നില്‍ ദേശീയതയെ ശരിയായി നിര്‍വചിക്കാനുള്ള ശ്രമമായിരുന്നു അതെന്നും പ്രണബ് മുഖര്‍ജി വെളിപ്പെടുത്തുന്നു.
ആര്‍എസ്എസ് സ്ഥാപകനെ രാജ്യസ്‌നേഹിയെന്ന് വിളിച്ചതിനാലാണ് പ്രണബ് മുഖര്‍ജിക്ക് ഭാരതരത്‌ന ലഭിച്ചതെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ അതിനോട് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്.
ഭാരതരത്‌ന പുരസ്‌കാരം ലഭിച്ചത് വലിയ അംഗീകാരമായിരുന്നെങ്കിലും വ്യക്തിപരമായ നേട്ടം മാത്രമായിരുന്നില്ല. ഒരു കോണ്‍ഗ്രസുകാരന്റെ നേട്ടമായിരുന്നു അത്. ഭാരതരത്‌ന ലഭിച്ചപ്പോള്‍ ഏറ്റവും മനോഹരമായി എന്നെ അഭിനന്ദിച്ചത് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹമത് കൃത്യമായി ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തു.
2018 ജൂണ്‍ ആറിനാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജി പ്രസംഗിച്ചത്. ആര്‍എസ്എസ് ക്ഷണം സ്വീകരിച്ച പ്രണബ് മുഖര്‍ജിക്കെതിരെ കോണ്‍ഗ്രസുകാരില്‍ നിന്ന് തന്നെ വ്യാപകമായ വിമര്‍ശനശരങ്ങളേയാണ് നേരിടേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."