അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നിര്‍വഹണത്തിന് ജില്ലയില്‍ തുടക്കം
ചെറുവത്തൂര്‍: ഓരോ കുട്ടിയും മികവിലേക്ക് ഓരോ വിദ്യാലയവും മികവിലേക്ക് എന്ന ലക്ഷ്യവുമായി ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന അക്കാദമിക മാസ്റ്റര്‍പ്ലാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ചെറുവത്തൂര്‍ കൊവ്വല്‍ എ.യു.പി സ്‌കൂളില്‍ ജില്ലാതല ഉദ്ഘാടനം നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി ഉദ്ഘാടനം ചെയ്തു.
ഒന്നാം ക്ലാസുകാരും രണ്ടാം ക്ലാസുകാരും അണിനിരന്ന കുഞ്ഞുവായന, കാംപസ് ഒരു പാഠപുസ്തകം എന്ന സന്ദേശമുയര്‍ത്തിയുള്ള ശലഭോദ്യാനമൊരുക്കല്‍, ശുചിത്വ ബോധവല്‍ക്കരണത്തിന്റെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയുള്ള പാവ നാടകം എന്നിവയും നടന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളായാണ് പദ്ധതികള്‍ പ്രവൃത്തി പഥത്തിലെത്തിക്കുക. ഒന്നാം ഘട്ട പദ്ധതികള്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കും. ചെറുവത്തൂര്‍ പഞ്ചായത്തിലെ പത്ത് വിദ്യാലയങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ചടങ്ങില്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷനായി. പഞ്ചായത്തുതല നിര്‍വഹണ പദ്ധതി സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.പി വേണുഗോപാലന്‍ പ്രകാശനം ചെയ്തു. കെ. നാരായണന്‍ ഏറ്റുവാങ്ങി. ഡോ. എം.വി ഗംഗാധരന്‍ നിര്‍വഹണ പദ്ധതി അവതരിപ്പിച്ചു. പി. ദിലീപ് കുമാര്‍, പി.വി ഉണ്ണിരാജന്‍, കെ.വി കുഞ്ഞിരാമന്‍, എം. നാരായണന്‍, കെ. കൃഷ്ണന്‍, ടി.എം സലാം, പി. ശശിധരന്‍, ജയശ്രീ ചന്ദ്രന്‍, പ്രഥമാധ്യാപിക ഇ. ഉഷ, പ്രമോദ് അടുത്തില സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."