കോട്ടത്തറയിലെ വിദ്യാര്‍ഥികള്‍ക്ക് നരിക്കുനി സ്‌കൂളിന്റെ സ്‌നേഹസ്പര്‍ശം
കോട്ടത്തറ: ജില്ലയില്‍ രൂക്ഷമായ രീതിയില്‍പ്രളയം ദുരിതത്തിലാഴ്ത്തിയ കോട്ടത്തറയിലെ നിര്‍ധനരായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കോഴിക്കോട് ജില്ലയിലെ നരിക്കുനി ഗവ.ഹൈസ്‌കൂളിന്റെ സ്‌നേഹ സ്പര്‍ശം.
വിദ്യാര്‍ഥികളും അധ്യാപകരും സ്വരൂപിച്ച പഠന സാമഗ്രികളുമായാണ് അവര്‍ കോട്ടത്തറയിലെ പ്രളയബാധിത സ്ഥലം സന്ദര്‍ശിക്കാനെത്തിയത്. കോട്ടത്തറ ഹൈസ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ബാഗ്, നോട്ടുബുക്കുകള്‍, ഇന്‍സ്ട്രുട്രുമെന്റ്‌സ് ബോക്‌സ്, പേന, പെന്‍സില്‍, ലഞ്ച് ബോക്‌സ്, വാട്ടര്‍ബോട്ടില്‍ തുടങ്ങിയ മുഴുവന്‍ സാമഗ്രികളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
കോട്ടത്തറ ഗവ. ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഠന സാമഗ്രികള്‍ നരിക്കുനി ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ വി.സി അബ്ദുല്‍ ഖാദര്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ കെ. പ്രഭാകരന് കൈമാറി. ഡി.ഇ.ഒ ഹണി അലക്‌സാണ്ടര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ മോളി, പഞ്ചായത്ത് മെമ്പര്‍മാരായ സാലി സാബു, രശ്മി പ്രദീപ് പി.കെ സരോജിനി, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി, നരിക്കുനി പി.ടി.എ പ്രസിഡന്റ് മണിക്കുട്ടന്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."