HOME
DETAILS
MAL
ആഭ്യന്തര ടൂറിസം 15ന് ശേഷം ആരംഭിക്കും
backup
October 07 2020 | 01:10 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ആഭ്യന്തര ടൂറിസം ഈ മാസം 15ന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്.
കൊവിഡ് ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ച് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന കേന്ദ്രങ്ങള്‍ മാത്രമേ ആദ്യഘട്ടത്തില്‍ തുറക്കൂ. ടിക്കറ്റിങ് സംവിധാനമുള്ള കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവയാണ് ഇത്തരത്തില്‍ തുറക്കുക.
നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധിക്കാത്ത ബീച്ചു പോലുള്ള ടൂറിസം കേന്ദ്രങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ സന്ദര്‍ശകരെ അനുവദിക്കില്ല.
പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം. ആഭ്യന്തര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."