HOME
DETAILS
MAL
പരിശോധനയില്ല; അതിര്‍ത്തി കടക്കുന്നത് ആയിരങ്ങള്‍
backup
October 07 2020 | 01:10 AM
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയെങ്കിലും അതിര്‍ത്തികള്‍ നിയന്ത്രണങ്ങളില്ലാതെ തുറന്നത് ആശങ്ക ഉയര്‍ത്തുന്നു.
യാത്രാ ഇളവുകള്‍ പ്രഖ്യാപിക്കുകയും അതിര്‍ത്തിയിലെ പരിശോധന ഇല്ലാതാകുകയും ചെയ്തതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് യാതൊരു പരിശോധനയുമില്ലാതെ സംസ്ഥാനത്തേക്ക് ആയിരങ്ങളാണ് ദിവസവും എത്തുന്നത്. ചരക്കുവാഹനങ്ങളിലെത്തി സംസ്ഥാന അതിര്‍ത്തിയിലിറങ്ങി വനപാതകളിലൂടെ ഗ്രാമീണ ബസ് സര്‍വിസുകള്‍ ഉപയോഗപ്പെടുത്തിയാണ് പലരും ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍ക്കു വിധേയമാകാതെ അതിര്‍ത്തികള്‍ വഴി കേരളത്തിലേക്കെത്തുന്നത്.
സംസ്ഥാനത്തേക്ക് വരുന്ന ചരക്കുലോറികളില്‍ കയറിക്കൂടി ക്ലീനറാണെന്ന വ്യാജേനയും ആളുകള്‍ സംസ്ഥാനത്തേക്ക് കടക്കുന്നുണ്ട്. ഇങ്ങനെ വരുന്നവര്‍ക്ക് കൊവിഡ് പോസിറ്റാവാണങ്കില്‍ കൂടി അവര്‍ പരിശോധനയ്‌ക്കോ നിരീക്ഷണത്തില്‍ പോകാനോ, ചികിത്സ തേടാനോ തയാറാകാത്തത് രോഗ വ്യാപനത്തിന് ഇടയാക്കുന്നു. ദേശീയപാതയില്‍ കല്ലൂര്‍ 67ലാണ് ആരോഗ്യവകുപ്പിന്റെ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അതിര്‍ത്തി കടക്കുന്നവരില്‍ പകുതിയിലധികം പേരുടേയും പരിശോധന നടക്കുന്നില്ല.
സംസ്ഥാനത്തേക്ക് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ആളുകളെ പ്രവേശിപ്പിക്കാന്‍ തുടങ്ങിയ സമയത്ത് അതിര്‍ത്തികളില്‍ റവന്യു വകുപ്പ്, പൊലിസ് എന്നിവയുടെ പരിശോധന കര്‍ശനമായിരുന്നു. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അതിന്റെ കോപ്പിയുമായി വരുന്നവരെയായിരുന്നു കത്തിവിട്ടിരുന്നത്. കൂടാതെ സംസ്ഥാനത്തുനിന്നു ചരക്കെടുക്കാന്‍ പോയിവരുന്ന വാഹന ജീവനക്കാര്‍ക്ക് ഫോട്ടോ പതിച്ച രേഖകളും റവന്യു വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ ഇതെല്ലാം ഒഴിവാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."