HOME
DETAILS
MAL
സി.ആര്.പി.എഫ് പെന്‍ഷനേഴ്സ് ഫോറം സെക്രട്ടേറിയറ്റ് 15ന്
backup
May 08 2017 | 19:05 PM
കോട്ടയം: വീട്ടുകരം പൂര്‍ണമായി ഒഴിവാക്കുക, കാന്റീന് വഴി ലഭിക്കുന്ന സാധനങ്ങളുടെയും കെ.ജി.എസ്.ടി നികുതി സൈനിക കാന്റീനിന് തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 15ന് സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തുമെന്ന് സി.ആര്.പി.എഫ്. പെന്‍ഷനേഴ്സ് ഫോറം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11.15നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്നു സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ധര്‍ണ കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സി.വി ജോര്‍ജ്, ജോയിന്റ് സെക്രട്ടറി സി.എന്‍ വാസന്തി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എല്‍ തോമസ്, വിജയകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."