ട്രിപ്പോളിയിലേക്കുള്ള കുടിവെള്ള വിതരണം വിച്ഛേദിച്ച് ലിബിയന്‍ സായുധസംഘം
ട്രിപ്പോളി: ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്കുള്ള കുടിവെള്ള വിതരണം തോക്കുധാരികള്‍ വിച്ഛേദിച്ചു.
കുടിവെള്ളക്ഷാമം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇത് ഇരുട്ടടിയായി. സഹാറയില്‍നിന്ന് പടിഞ്ഞാറന്‍ ഭാഗത്തേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പൈപ്പ് ശൃംഖലയായ കുടിവെള്ള പദ്ധതി കേന്ദ്രത്തെ തോക്കുധാരികള്‍ ആക്രമിക്കുകയായിരുന്നു.
അക്രമികള്‍ പമ്പിങ് സ്റ്റേഷനിലെത്തി വെള്ളം പമ്പ് ചെയ്യുന്നത് നിര്‍ത്താനും വാല്‍വുകള്‍ പൂട്ടാനും ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
ഖലീഫ ഹഫ്ത്താറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷനല്‍ ആര്‍മിയാണ് ഇതിനു പിന്നിലെന്ന് സര്‍ക്കാര്‍ ആരോപിച്ചു.
അതേസമയം, സായുധവിഭാഗം കുടിവെള്ളം തടസപ്പെടുത്തുന്നത് യുദ്ധക്കുറ്റമായി പരിഗണിക്കാവുന്നതാണെന്ന് യു.എന്‍ പറഞ്ഞു. അതിനിടെ ജലവിതരണം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."