ജില്ലാ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ ബഹളം
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ കമ്മിറ്റിയില്‍ ബഹളം. മുന്‍കൂട്ടി അറിയിച്ചില്ല, അജന്‍ഡ നല്‍കിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് അംഗങ്ങളാണു ബഹളമുണ്ടാക്കിയത്.
യോഗം ആരംഭിച്ചപ്പോള്‍ തന്നെ വിമര്‍ശനവുമായി ജോഷി ഫിലിപ്പിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേല്‍ക്കുകയായിരുന്നു. മൂന്നു ദിവസം മുന്‍പ് നോട്ടിസ് നല്കിയ ശേഷമാണു യോഗം ചേരേണ്ടതെന്നിരിക്കേ തലേന്ന് അറിയിച്ചാണു യോഗം ചേര്‍ന്നതെന്നു ജോഷി ഫിലിപ്പ് കുറ്റപ്പെടുത്തി. യോഗത്തിനു വ്യക്തമായ അജന്ഡയില്ലായിരുന്നുവെന്നും പിന്നീട് നല്കിയ രേഖയിലെ വിവരങ്ങള്‍ അപൂര്‍ണമായിരുന്നുവെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി.
അതേസമയം, ഇന്നലെ ചേര്‍ന്നതു അടിയന്തിര കമ്മിറ്റി യോഗമാണെന്നും എല്ലാ അംഗങ്ങളെയും വിവരം അറിയിച്ചിരുന്നുവെന്നും പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. പദ്ധതി രൂപീകരണമായിരുന്നു അജന്‍ഡ. ഇത് സെക്രട്ടറി മുഖേന അംഗങ്ങള്‍ക്കു നല്‍കിയിരുന്നു.
പദ്ധതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും കുതിരവേലി പറഞ്ഞു . ഭരണമാറ്റത്തിന്റെ പ്രതിഫലനത്തില്‍ വിറളിപൂണ്ട കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ ബഹളമുണ്ടാക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."