ഒരാഴ്ചയ്ക്കിടെ വീണ്ടും എവറസ്റ്റ് കീഴടക്കി നേപ്പാളി ഷെര്‍പ
കാഠ്മണ്ടു: ലോകത്തെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റിന്റെ ഉച്ചിയില്‍ 23 തവണ കയറി സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിയ നേപ്പാളി ഷെര്‍പ കാമി രിത വീണ്ടും മല കയറി റെക്കോര്‍ഡ് പുതുക്കി.
ഇന്നലെ രാവിലെ 6.38നാണ് 50കാരനായ ഷെര്‍പ നേപ്പാള്‍ ഭാഗത്തുകൂടെ കയറി റെക്കോര്‍ഡിട്ടത്. നേപ്പാളി പര്‍വതാരോഹകരായ അപ ഷെര്‍പ, ഫുര്‍ബ തെഷി ഷെര്‍പ എന്നിവരോടൊപ്പമാണ് കാമി രിത എവറസ്റ്റില്‍ കയറിയത്.
1994ല്‍ 24ാം വയസ്സില്‍ എവറസ്റ്റ് കയറിത്തുടങ്ങിയ കാമി തുടര്‍ന്ന് ഓരോ വര്‍ഷവും ലോകത്തിന്റെ ഉന്നതിയില്‍ കയറിവരുന്നു. എന്നാലിപ്പോള്‍ ഒരു വര്‍ഷം തന്നെ, അതും ഒരാഴ്ചയ്ക്കുള്ളില്‍ വീണ്ടും എവറസ്റ്റ് കീഴടക്കി പ്രായത്തെ തോല്‍പിച്ചിരിക്കുകയാണ് ഇദ്ദേഹം. ലോകത്തെ ഉയര്‍ന്ന പ്രദേശങ്ങളായ കാഞ്ചന്‍ഗംഗ, ചോ ഒയു, ലോട്സെ, അന്നപൂര്‍ണ എന്നിവയെല്ലാം കീഴടക്കിയിട്ടുള്ള കാമി രിത ഈമാസം 15നായിരുന്നു അവസാനമായി എവറസ്റ്റിന്റെ ഉത്തുംഗതയിലെത്തിയത്. 1953 മുതല്‍ ദിനംപ്രതി 5,000 പേരാണ് എവറസ്റ്റിനു മുകളിലെത്തുന്നതെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് പറയുന്നു.
മലയാളിയായ പാലക്കാട് സ്വദേശി പി അബ്ദുല്‍ നാസര്‍ ഈയിടെ എവറസ്റ്റ് കീഴടക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."