മാമ്പഴക്കാലം രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോട്ടയം :സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുളള വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധിക്കാലക്കൂട്ടായ്മയായ മാമ്പഴക്കാലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
മെയ് 14 മുതല്‍ 20 വരെ നടക്കുന്ന കൂട്ടായ്മയില്‍ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, കാവ്യദൃശ്യാവിഷ്‌ക്കാരം തുടങ്ങി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ക്ലാസുകളും അതത് മേഖലകളിലെ വിദഗ്ധര്‍ നയിക്കും. ക്യാംപിന്റെ ഭാഗമായി വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍, കലാപ്രതിഭകളുമായി സംവാദം എന്നിവയും ഉണ്ടാകും. ദിവസവും രാവിലെ 10.30ന് ക്ലാസുകള്‍ ആരംഭിക്കും. ആറു മുതല്‍ 12ാം ക്ലാസു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. 700 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. ഭക്ഷണവും താമസവും സൗജന്യം. ക്യാംപില്‍ ആദ്യമായി പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന.
പരമാവധി 75 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം. രജിസ്‌ട്രേഷനു വേണ്ടി സെക്രട്ടറി, വൈലോപ്പിളളി, സംസ്‌കൃതി ഭവന്‍, നളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം-3 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തിയതി മെയ് 11 വൈകുന്നേരം 5 മണി. ഫോണ്‍: 0471 2311842.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."