HOME
DETAILS

യുദ്ധമുണ്ടാക്കിച്ച് സമ്പത്ത് തട്ടിയെടുക്കുന്നവര്‍

  
backup
May 21 2019 | 18:05 PM

%e0%b4%af%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%8d

 


ലോകത്തിലെ ഏറ്റവും വലിയ യുദ്ധവ്യാപാരിയാണ് അമേരിക്ക. കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ നടന്ന യുദ്ധങ്ങളില്‍ പ്രത്യക്ഷമായോ പരോക്ഷമായോ അമേരിക്കയുണ്ട്. 70 വര്‍ഷമായി പുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തിനു പിറകിലെ പ്രധാന വില്ലനും ബുദ്ധികേന്ദ്രവും അമേരിക്ക തന്നെ. ഇതര രാജ്യ ഭരണകൂടങ്ങളെ പോക്കറ്റിലിട്ടു നടക്കാന്‍ യാങ്കികള്‍ക്കു സാധ്യമായി.
അമേരിക്കയുടെ യുദ്ധക്കൊതിക്ക് ഇരയാവേണ്ടിവന്ന രാഷ്ട്രങ്ങളില്‍ കൊല്ലപ്പെട്ടത് ലക്ഷങ്ങളാണ്. ലോകത്ത് അസ്ഥിരത ഉല്‍പ്പാദിപ്പിച്ചു മേല്‍ക്കോയ്മ നിലനിര്‍ത്തലില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല അമേരിക്കയുടെ നയം. ഈ അസ്വസ്ഥതകളില്‍ ആയുധം വിറ്റു പണം വാരല്‍ അവരുടെ പ്രധാന നയമാണ്. അടിക്കടി യുദ്ധത്തിന്റെ ഭാഷയും അധിനിവേശത്തിന്റെ സ്വരവും താന്‍പോരിമയുടെ രീതിയും മാത്രമാണ് അമേരിക്കയില്‍നിന്നു ലോകം ശ്രദ്ധിച്ചുവന്നത്.

മിഡില്‍ ഈസ്റ്റ് എന്ന കറവപ്പശു
പ്രകൃതി കനിഞ്ഞരുളിയ അനുഗ്രഹങ്ങളുടെ പ്രദേശമാണ് ഒട്ടുമിക്ക മധ്യപൗരസ്ത്യ രാഷ്ട്രങ്ങളും. ലോകത്ത് ഏറ്റവും എണ്ണയുല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാഷ്ട്രമാണ് ഇറാന്‍. കല്‍ക്കരി മാഗ്‌നറ്റ് ഇരുമ്പയിര്, ചെമ്പ്, ഉപ്പ് തുടങ്ങിയ വിഭവങ്ങളാല്‍ സമ്പന്നമാണ്. മധ്യപൗരസ്ത്യ രാഷ്ട്രങ്ങളിലെ സുപ്രധാനമായ ഭൂമിശാസ്ത്ര സൗകര്യങ്ങളുള്ള രാഷ്ട്രം, ബി.സി 4000 വര്‍ഷങ്ങള്‍ക്കു മുമ്പു ഗ്രാമീണസംസ്‌കാരം നിലനിന്ന രാജ്യം.
അമേരിക്കയുടെ കറവപ്പശുവായിരുന്ന ഇറാനെ മോചിപ്പിക്കാന്‍ നടത്തിയ വിപ്ലവത്തെ തുടര്‍ന്ന് 1979ല്‍ ഷാ രിസാ പഹ്‌ലവിയെന്ന രാജാവ് നാടുവിട്ടു. 93 ശതമാനം ഷിയാ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇറാനില്‍ അഞ്ചുശതമാനം സുന്നി മുസ്‌ലിംകളും ക്രിസ്തുമതം, യഹൂദമതം, ബഹായി മതം എന്നീ വിഭാഗങ്ങള്‍ രണ്ടു ശതമാനത്തില്‍ താഴെയുമുണ്ട്.
പ്രകൃതിവിഭവങ്ങള്‍ വേണ്ടതിലധികമുള്ള ഇറാനില്‍ വ്യാവസായികോല്‍പ്പന്നങ്ങളുടെ മികച്ച വാണിജ്യകേന്ദ്രമായി കച്ചവട ലോബിയും കണ്ണുവച്ചു. സമ്പന്നരാഷ്ട്രങ്ങളെ ദരിദ്രരാഷ്ട്രമാക്കുകയും ദരിദ്രരാഷ്ട്രങ്ങളെ തലയുയര്‍ത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ലോകമുതലാളിത്ത രീതി നിര്‍മിക്കുന്നതാണു യുദ്ധങ്ങള്‍.

കൊള്ളസംഘം
തങ്ങള്‍ നിര്‍മിക്കുന്ന വ്യാവസായികോല്‍പ്പന്നങ്ങള്‍ മുന്തിയ വിലയ്ക്കു വിറ്റഴിക്കാനുള്ള വിപണിയും പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കാനുള്ള കുറുക്കുവഴികളുമാണ് അമേരിക്കന്‍ നയതന്ത്രത്തിന്റെ ലോജിക്. അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ധിക്കുന്നു. സാമ്പത്തികമാന്ദ്യം മുമ്പിലുണ്ട്.
രാഷ്ട്രീയാസ്ഥിരതയും വലതുപക്ഷവ്യതിയാനങ്ങളും അമേരിക്കയുടെ അപ്രമാദിത്വത്തിനു ഭാവിയില്‍ വെല്ലുവിളികള്‍ ഉയര്‍ത്തിയേക്കുമെന്ന് അവര്‍ കരുതുന്നു.
ആയുധപ്പുരകളില്‍ കുന്നുകൂടിക്കിടക്കുന്ന ആയുധങ്ങള്‍ വിറ്റഴിക്കാനും ചെലവഴിക്കാനും ഉപയോഗപ്പെടുത്താനും പുതിയ പുതിയ ഇടം തേടുകയാണ് അമേരിക്ക. ഇറാന്റെ മറവില്‍ അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഇതിനകം ബില്യന്‍ കണക്കായ ഡോളറിന് ആയുധവ്യാപാരം നടന്നുകഴിഞ്ഞു.
ആണവകരാറിന്റെയും ഉപരോധത്തിന്റെയും മറവില്‍ ഇറാനില്‍ യുദ്ധം തട്ടിക്കൂട്ടി പണം വാരാനുള്ള നീക്കത്തിലാണിപ്പോള്‍ അമേരിക്ക. യുദ്ധം ലക്ഷ്യമല്ലെന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി പറയുന്നുണ്ടെങ്കിലും യുദ്ധം തന്നെയാണ് അമേരിക്കയുടെ സമ്പദ്ഘടനയുടെ അടിത്തറയെന്നു നമുക്കറിയാം. ഐക്യരാഷ്ട്രസഭയ്ക്കു വിശേഷിച്ച് ഒന്നും ചെയ്യാനില്ല. സാമ്രാജ്യശക്തികളുടെ കാവല്‍ക്കാര്‍ മാത്രമാണ് ആ സംഘടന.
ഇറാനിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് അഹമ്മദി നെജാദ് ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ 'ഈ സംഘടന പിരിച്ചുവിടുന്നതാവും നല്ലതെ'ന്നു പറഞ്ഞതു ചേര്‍ത്തുവായിക്കുക.
അംഗരാഷ്ട്രങ്ങളില്‍നിന്നു വന്‍ പണം വാങ്ങി ന്യൂയോര്‍ക്കിലെ ആസ്ഥാനമന്ദിരത്തിലിരിക്കുന്നവരെ ആധുനിക 'രാജകുമാരന്മാര്‍' എന്നല്ലാതെ മറ്റൊരു വിശേഷണവും ചേര്‍ത്തു പറയാനില്ല. സഭ പാസാക്കിയ 44 പ്രമേയങ്ങളും പുല്ലുവില കല്‍പ്പിക്കാതെ ചവറ്റുകൊട്ടയിലെറിഞ്ഞ ഇസ്‌റാഈലിനെതിരേ ചെറു ഉപരോധം ഏര്‍പ്പെടുത്തുന്നതിനു കാര്‍മികനാവാന്‍പോലും ഐക്യരാഷ്ട്രസഭയ്ക്കു കഴിഞ്ഞിട്ടില്ല.

പാഠം പഠിക്കാത്തവര്‍
സഊദി അറേബ്യയുള്‍പ്പെടെയുള്ള മുസ്‌ലിംരാഷ്ട്രങ്ങള്‍ അവരുടെ വന്‍നിക്ഷേപങ്ങളും മുസ്‌ലിം രാഷ്ട്രങ്ങളിലുള്ള വ്യാപാരപ്രമുഖരുടെ നിക്ഷേപങ്ങളും പിന്‍വലിക്കുമെന്നു തോന്നിയാല്‍ അമേരിക്ക ആയുധംവച്ചു കീഴടങ്ങും. പക്ഷേ, അത്തരത്തിലുള്ള ശ്രദ്ധേയമായ നീക്കങ്ങള്‍ക്കു തുനിയാതെ സുഖിയാന്മാരായി കഴിയുകയാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍. അടിമത്തം ഭാരമായി അനുഭവപ്പെടാത്തവര്‍ക്ക് അവസാനം നിന്ദ്യമായ മരണം തന്നെയാണു പ്രതിവിധി. മികച്ച സൈനികശക്തിയും ആള്‍ബലവുമുള്ള ഈജിപ്ത് ഇപ്പോള്‍ അമേരിക്കയുടെ ആശ്രിതരാജ്യമാണ്. വിഭവ സൗകര്യങ്ങളാല്‍ സമ്പന്നമായ സഊദി അറേബ്യ നട്ടെല്ലു നിവര്‍ത്തി പറയാന്‍ അറിയാത്ത മറ്റൊരു ആശ്രിതരാഷ്ട്രമാണ്.
അയല്‍പക്കത്തു പാര്‍ക്കുന്ന സഹോദരരാഷ്ട്രങ്ങളോടു യുദ്ധം ചെയ്യാന്‍ മടികാണിക്കാത്ത മുസ്‌ലിംരാഷ്ട്രങ്ങള്‍ സാമ്രാജ്യശക്തികള്‍ വരച്ച വട്ടത്തില്‍ കറങ്ങി കഴിയുകയാണ്. ഈ പുണ്യമാസത്തില്‍ പോലും ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളെ വെടിവച്ചുകൊന്ന ഭീകരതയ്‌ക്കെതിരായ ഫലപ്രദമായ നിലപാടുകളുണ്ടായില്ല. സാമ്രാജ്യത്വശക്തികള്‍ തിരക്കഥയെഴുതി നടപ്പിലാക്കുന്ന തീവ്രവാദ, ഭീകരവാദ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുകയെന്ന മിനിമം അജന്‍ഡയ്ക്കു പുറത്തുപോകാനാവുന്നില്ല.

പ്രജ്ഞാസിങ് താക്കൂര്‍
ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഹേമന്ത് കര്‍ക്കറെ പിടിച്ചുകെട്ടാന്‍ ശ്രമിച്ച തീവ്രവാദി ്രപജ്ഞാസിങ് താക്കൂര്‍ മഹാത്മജിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയായിരുന്നുവെന്നു വിശേഷിപ്പിച്ചതു നമ്മെ അത്ഭുതപ്പെടുത്തുന്നില്ല.
ആര്‍.എസ്.എസുകാര്‍ക്കു മറ്റെന്താണു പറയാന്‍ കഴിയുക. ഭാരതീയ ജനതാ പാര്‍ട്ടി ഭോപ്പാലില്‍ ഈ കപടസന്യാസിനിയെ സ്ഥാനാര്‍ഥിയാക്കി. വിഷം കൂടിയതും കുറഞ്ഞതും എന്ന ഇനങ്ങളല്ലാതെ വിഷരഹിതരുള്ള പാര്‍ട്ടിയല്ലല്ലോ ബി.ജെ.പി.
ഗോഡ്‌സെയാണ് ആദ്യ ഹിന്ദുത്വ തീവ്രവാദി എന്ന സത്യം പറഞ്ഞതിന്റെ പേരില്‍ സിനിമാതാരവും തമിഴ് രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനെതിരേ കലിതുള്ളി നടക്കുകയാണു ബി.ജെ.പി നേതാക്കള്‍.
ഹിന്ദുത്വഭീകരവാദമെന്ന സത്യം എന്തിനു മറച്ചുവയ്ക്കണം. മുസ്‌ലിംകളുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കു ഭയം സമ്മാനിച്ച ഭരണമാണു നരേന്ദ്ര മോദിയുടേതെന്ന അന്താരാഷ്ട്ര ഏജന്‍സികളുടെയും ഭരണകൂടങ്ങളുടെയും വിലയിരുത്തല്‍ നിഷേധിക്കാനാവില്ല.
അമിത് ഷാ, സാക്ഷി മഹാജന്‍, നരേന്ദ്ര ദാമോദര്‍ മോദി, യോഗി ആദിത്യനാഥ്, ശശികല ടീച്ചര്‍... അങ്ങനെ നീളുന്ന നിരയെ വളര്‍ത്തി പരിപാലിച്ചു വരുന്ന പാര്‍ട്ടിയാണ് ആര്‍.എസ്.എസ്. കരുണവറ്റിയ മനസ്സുള്ള ഐ.എസ് തീവ്രവാദികള്‍ ഏതുവിധം ഇസ്‌ലാമിനെ അപമാനിച്ചുവോ അപ്രകാരമാണ് ഈ സംഘ്പരിവാറുകാര്‍ ശരിയായ ഹൈന്ദവദര്‍ശനത്തെ അപമാനിക്കുന്നത്.

ഹൈജാക്ക്
എല്ലാ നന്മകളും തിന്മകളാക്കി അവതരിപ്പിക്കാന്‍ പ്രത്യേക ലോബി തന്നെയുണ്ട്. സ്ത്രീസൗന്ദര്യം മറയ്ക്കുന്നതിനുവേണ്ടി മതം അനുശാസിച്ച വസ്ത്രമാണു പര്‍ദ. സ്ത്രീ സൗന്ദര്യം മനോഹരമായി പ്രദര്‍ശിപ്പിക്കാനുതകുംവിധം വ്യാപാര ലോബി ഇസ്‌ലാമിക വസ്ത്രാലങ്കാരത്ത ഹൈജാക്ക് ചെയ്തു. വിശുദ്ധ റമദാന്‍ കരുതല്‍ മാസമാണ്.


അമിതാഹാരം ഒഴിവാക്കി മിതത്വം ശീലിച്ച സഹജീവികളെ കരുതുന്ന മാസം, ഉദാരതയുടെ വാതില്‍ മലര്‍ക്കെ തുറക്കുന്ന മാസം, സേവന മനസ്സുകള്‍ നിര്‍മിച്ച മാനവ സമൂഹത്തിന് കാവല്‍ നില്‍ക്കാന്‍ പഠിപ്പിക്കുന്ന കാലം, വിശപ്പ് ദാഹം ശാരീരികാവശ്യങ്ങള്‍ ഇവയെല്ലാം നിയന്ത്രിച്ച് ഒരു ശുദ്ധ മനുഷ്യനെ നിര്‍മിക്കുന്ന കാലം.
ഇവിടെയും വ്യാപാരലോബികള്‍ പതുങ്ങി വന്നു വിശുദ്ധ മാസത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ്. പ്രകടനപതയ്ക്കു സ്ഥാനമില്ലാത്ത മതമാണ് ഇസ്‌ലാം. നിങ്ങളുടെ ബാഹ്യശരീരത്തിലേയ്ക്ക് ഈശ്വരന്‍ നോക്കുന്നില്ല.
ഹൃദയത്തിലാണ് അല്ലാഹുവിന്റെ നോട്ടം പതിയുക. പാപങ്ങള്‍ വന്നടിഞ്ഞ മലിനമായ മനസ്സുകളെ ശുദ്ധീകരിച്ചെടുക്കുന്ന ഈ ആരാധനാകാലം മറ്റൊരു ദിശയിലേയ്ക്കു തിരിഞ്ഞുപോകാതിരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago