ഹത്രാസ് കൂട്ടബലാത്സംഗക്കൊല ഇടതുനേതാക്കള്‍ ഹത്രാസ് സന്ദര്‍ശിച്ചു
ലക്നൗ: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഇടതുനേതാക്കള്‍ സന്ദര്‍ശിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, സി.പി.ഐ നേതാക്കളായ ഡി. രാജ, അമര്‍ജീത് കൗര്‍, ഡോ. ഗിരീഷ് ശര്‍മ തുടങ്ങിയവരാണ് ഇന്നലെ ഹത്രാസിലെ വീട്ടിലെത്തി പെണ്‍കുട്ടിയുടെ ബന്ധുക്കളെ കണ്ടത്.
സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തീരുമാനിക്കുന്ന അന്വേഷണ സംഘങ്ങളില്‍ വിശ്വാസമില്ലെന്നും ഹത്രാസ് കേസ് ജുഡീഷ്യല്‍ കമ്മിഷന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമായിരുന്നു ഹത്രാസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആദ്യമായി സന്ദര്‍ശം നടത്തിയ നേതാക്കള്‍. പൊലിസ് ബന്തവസ് മറികടന്നു രാഹുലും പ്രിയങ്കയും ഹത്രാസ് സന്ദര്‍ശിച്ചതിനു പിന്നാലെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദടക്കമുള്ള പ്രമുഖര്‍ ഹത്രാസിലേക്കെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."