കാറ്റും മഴയും നഗരത്തെ ദുരിതത്തിലാക്കി
അങ്കമാലി:ഞായറാഴ്ച വൈകീട്ട് ആഞ്ഞ് വീശിയ കാറ്റും തകര്‍ത്ത് പെയ്ത മഴയും അങ്കമാലിയെ ദുരിതത്തിലാക്കി. വെള്ളവും വെളിച്ചവുമില്ല ജനം വലഞ്ഞു. തിങ്കളാഴ്ച വൈകീട്ടും വൈദ്യുതി പൂര്‍ണ്ണമായും പുനസ്ഥാപിക്കാനായിട്ടില്ല. മരം വീണ് വൈദ്യുതി കമ്പികളും,പോസ്റ്റും,ട്രാന്‍സ്‌ഫോര്‍മറും തകര്‍ന്നതാണ് അങ്കമാലിയെ ഇരുട്ടിലാക്കിയത്. ഒരു ദിവസം മുഴുവന്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ജനങ്ങള്‍ക്ക് വെള്ളവും കിട്ടാതെ വന്നു.ശനിയാഴ്ച ഉണ്ടായ കാറ്റില്‍ മരം വീണ് തകരാറിലായ വൈദ്യുതി ലൈനുകള്‍ പുനസ്ഥാപിച്ചു തൂരുംമുമ്പാണ് ഞായറാഴ്ച വീണ്ടും കാറ്റു വീശി നാശനഷ്ടമുണ്ടാക്കിയത്.അങ്കമാലി മേഖലയില്‍ കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. ക്യാമ്പ് ഷെഡ് റോഡില്‍ ഓടിക്കൊണ്ടിരുന്ന രണ്ടു കാറുകളുടെ മുകളിലേക്ക് മരം കടപുഴകി വീണു. താലൂക്ക് ആശുപത്രിയുടെ മുറ്റത്ത് നിന്നിരുന്ന വാകമരം ആശുപത്രിയുടെ മതിലും തകര്‍ത്ത് റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.മരങ്ങള്‍ കടപുഴകി വീണതിധികവും വൈദ്യുതി ലൈനുകളിലേക്കായതിനാല്‍ വൈദ്യുതി ബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. അങ്കമാലി
ബി കോളനി റോഡില്‍ സ്ഥാപിച്ചിരുന്ന ട്രാന്‍സ് ഫോര്‍മര്‍ തകര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞു. അരീക്കല്‍ ജങ്ഷന്‍, ജോസ്പുരം, വളവഴി ജംങ്ഷന്‍ എന്നിവിടങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. 15 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് കെ.എസ്ഇ.ബിക്ക് ഉണ്ടായിട്ടുള്ളത്.ഫയര്‍ഫോഴ്‌സ് എത്തിയാണ് പലയിടത്തും മരങ്ങള്‍ വെട്ടിമാറ്റിയത്. വൈദ്യുതി ഇല്ലാതായതോടൊപ്പം വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണം കൂടി മുടങ്ങിയതോടെ ജനങ്ങളുടെ ദുരിതംഇരട്ടിയായി.വെള്ളമില്ലാത്തതിനാല്‍ ചില ഹോട്ടലുകള്‍ തുറന്ന ശേഷം അടച്ചു.റവന്യു സംഘം എത്തി നാശനഷ്ടം വിനയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."