HOME
DETAILS

പ്രതാപം വീണ്ടെടുക്കാന്‍ ലങ്ക

  
backup
May 21 2019 | 18:05 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%be%e0%b4%aa%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


സിംഹള വീര്യം പഴയതു പോലെ ഇല്ലെങ്കിലും ലങ്കയെ എഴുതിത്തള്ളരുത്. ഏത് പ്രതിസന്ധിയും നേരിടാന്‍ കെല്‍പുള്ള ടീമാണെങ്കിലും മഹാരഥന്‍മാരെല്ലാവരും പടിയിറങ്ങിയതോടു കൂടി ലങ്കയുടെ പഴ പ്രതാപം നഷ്ടപ്പെട്ടു. സട കൊഴിഞ്ഞ സിംഹത്തെ പോലെയാണവര്‍.


ലങ്ക പഴയ ലങ്കയല്ല, മുത്തയ്യയുടെ മാന്ത്രിക സ്പിന്നില്ലാതെ, വിക്കറ്റിനു പിന്നിലും മുന്നിലും നിന്ന് നയിക്കാന്‍ സംഗക്കാരയില്ലാതെ, പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ രക്ഷിച്ച് മാച്ച് വിന്നറാകാന്‍ ജയവര്‍ധനയില്ലാതെ, ദില്‍ സ്‌കൂപ്പുമായി ടീമിനു മികച്ച തുടക്കം നല്‍കാന്‍ ദില്‍ഷനില്ലാതെ പഴയ പ്രതാപത്തിന്റെ സ്മരണയില്‍ ലങ്ക ഇത്തവണയും ലോകകപ്പിനെത്തുന്നു.


മലിംഗയുടെ തീ തുപ്പുന്ന പന്തുകള്‍ക്ക് പഴയ മൂര്‍ച്ചയില്ലാത്തതും ജയവര്‍ധനയും ജയസൂര്യയും സംഗക്കാരയും ദില്‍ഷനും മുരളീധരനും പോലെയുള്ള മികച്ച താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താനാവാത്തതും തന്നെയാണ് ലങ്കന്‍ ക്രിക്കറ്റിന്റെ പരാജയം.


ഒരു തവണ ലോകകപ്പ് നേടുകയും രണ്ടു തവണ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്ത ശ്രീലങ്കയ്ക്ക് ഇത്തവണ വലിയ അവകാശ വാദങ്ങളൊന്നുമില്ല. എങ്കിലും ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നു തന്നെയാണ് ലങ്കന്‍ ടീം. ഒരുപിടി പുതുമുഖ താരങ്ങളെയുമായാണ് ഇത്തവണ അവര്‍ ഇംഗ്ലണ്ടിലേക്ക് വണ്ടി കയറുന്നത്. മിക്കവരും ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം പഴറ്റിത്തെളിഞ്ഞവര്‍. അനുഭവ സമ്പത്തുമായി അവരെ മുന്നില്‍ നിന്നു നയിക്കാന്‍ ലങ്കന്‍ ബൗളിങ്ങിന്റെ കുന്തമുനയായ ലസിത് മലിംഗയും, എയ്ഞ്ചലോ മാത്യൂസും, തിസേര പെരേരയും. തന്റെ അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന മലിംഗ അവിസ്മരണീയമാക്കുമെന്നു തന്നെയാണ് ആരാധക പ്രതീക്ഷ. ഐ.പി.എല്‍ ഫൈനലില്‍ അവസാന പന്തില്‍ മുംബൈയെ വിജയത്തിലെത്തിച്ച മലിംഗ അതേ പ്രകടനം പുറത്തെടുക്കുമെന്നു തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. 2015ല്‍ അവസാന ഏകദിനം കളിച്ച ദിമുത് കരുണാരത്‌ന ക്യാപ്റ്റനായി നയിക്കുന്ന ലങ്കന്‍ ടീമിന് ഇത്തവണ അമിത പ്രതീക്ഷകളുടെയോ മറ്റോ ഭാരങ്ങളില്ല.


എത്രത്തോളം മുന്നോട്ടു പോയാലും അത് ഈ ടീമിന്റെ നേട്ടം തന്നെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഓര്‍ത്തുവയ്ക്കാന്‍ പറ്റുന്ന വലിയ വിജയങ്ങളൊന്നും ശ്രീലങ്കയ്ക്ക് ഏകദിന ക്രിക്കറ്റില്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടെസ്റ്റ് പരമ്പര നേടി അവിടെ പരമ്പരനേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമെന്ന റെക്കോര്‍ഡിനുടമയായതും വിമര്‍ശകര്‍ എഴുതിത്തള്ളിയ അതേ ലങ്കന്‍ ടീം തന്നെയാണ്. അതിനാല്‍ പ്രതീക്ഷകള്‍ക്ക് വകയുണ്ട്. അത്ഭുതങ്ങല്‍ സംഭവിച്ചേക്കാം. കഴിഞ്ഞ നാലു ലോകകപ്പുകളിലും സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ലങ്കന്‍ ടീമിന്റേത്. 2003ല്‍ സെമിഫൈനലിലെത്തിയ ലങ്ക 2007ലും 2011ലും ഫൈനലില്‍ എത്തിയെങ്കിലും ആസ്‌ത്രേലിയയും ഇന്ത്യയും വില്ലന്മാരായി. 2015ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരേ എത്താനായെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ടുതന്നെയാണ് പുറത്തേക്കു പോയത്. 1996ല്‍ ആസ്‌ത്രേലിയയെ മറികടന്ന് അര്‍ജുന രണതുംഗയുടെ കീഴിലുള്ള ടീം കപ്പുയര്‍ത്തിയതു പൊലെ ഇത്തവണ പ്രതീക്ഷിക്കുന്നില്ലെങ്കിലും എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന പ്രകടനം ലങ്കന്‍ ടീം കാഴ്ചവയ്ക്കുമെന്നുതന്നെയാണ് പ്രതീക്ഷ.


1996 ഫൈനലില്‍ ആസ്‌ത്രേലിയയയെ ഏഴ് വിക്കറ്റിനാണ് ലങ്ക പരാജയപ്പെടുത്തിയത്. ഓസീസ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിര്‍ത്തിയാണ് മറികടന്നത്. ഓള്‍റൗണ്ടര്‍ അരവിന്ദ ഡി സില്‍വയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ലങ്കയെ അന്ന് അനായാസം വിജയത്തിലെത്തിച്ചത്. സെഞ്ചുറി നേടിയ താരം ഓസീസിന്റെ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇത്തവണ ലോകകപ്പിനെത്തുമ്പോള്‍ താരങ്ങളുടെ പരിചയക്കുറവ് ലങ്കയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
സ്ഥിരതയാര്‍ന്ന പ്രകടനം ആരും കാഴ്ചവയ്ക്കാത്തത് ലങ്കക്ക് തിരിച്ചടിയാണ്. എയ്ഞ്ചലോ മാത്യൂസ്, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസാര പെരേര എന്നിവരിലാണ് ലങ്കന്‍ പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago