HOME
DETAILS
MAL
'മതത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ തയാറാവണം'
backup
May 21 2019 | 19:05 PM
കൊച്ചി: മതത്തിന്റെ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ സന്നദ്ധരാവണമെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു. കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡ് എറണാകുളത്ത് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ ചെയര്മാന് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കെ.എം.ആര്.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ബോര്‍ഡ് മെംബര്‍മാരായ എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍, അഡ്വ. എം ഷറഫുദ്ദീന്, അഡ്വ. ഫാത്തിമ റോസ്ന, സര്‍ക്കാര്‍ നിയമവകുപ്പ് അഡിഷനല്‍ സെക്രട്ടറി എ. സാജിദ, അഡ്വ. കെ.എ ഹസ്സന്, ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ബി.എം ജമാല്‍, കെ.എ മുഹമ്മദ് ആസിഫ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."