കോവിലകം റോഡില്‍ മാലിന്യം തള്ളുന്നതായി പരാതി
പരപ്പനങ്ങാടി: നെടുവ കോവിലകം റോഡില്‍ മാലിന്യം തള്ളുന്നത് മൂലം യാത്രക്കാര്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഭക്തജനങ്ങള്‍ക്കും വഴി ഏറെ പ്രയാസം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോവിലകം റോഡില്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തിനടുത്തു മാലിന്യം നിക്ഷേപിച്ചതായി കാണുന്നുവെന്നു പരപ്പനാട് കോവിലകം റെസിഡന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പരാതിപ്പെട്ടു. അസഹനീയമായ ദുര്‍ഗന്ധം കാരണം വഴി നടക്കാന്‍ പോലും കഴിയുന്നില്ല.
നെടുവയിലെ 'ക്ഷേത്ര നഗരി ' എന്നറിയപ്പെടുന്ന കോവിലകം റോഡില്‍ ഇത്തരം മാലിന്യങ്ങള്‍ തള്ളുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാത്രമല്ല മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിനായി രാവിലെ നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. രാവിലെ ട്യൂഷന്‍ ക്ലാസില്‍ പോകുന്ന സ്‌കൂള്‍ കുട്ടികള്‍ക്കും ക്ഷേത്രങ്ങളിലെത്തുന്ന ഭക്ത ജനങ്ങള്‍ക്കും വഴി നടക്കാന്‍ കഴിയുന്നില്ലെന്ന് പരപ്പനാട് കോവിലകം റെസിഡന്റ്‌സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് രാമനാഥ് പവല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."