ആല്‍വാര്‍ ആള്‍ക്കൂട്ടക്കൊല: കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആല്‍വാറില്‍ പശുമോഷ്ടാവെന്നാരോപിച്ച് 38കാരനായ റക്ബര്‍ ഖാനെ സംഘ്പരിവാര്‍ അക്രമികള്‍ തല്ലിക്കൊന്ന സംഭവത്തില്‍ പൊലിസ് മൂന്നുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ധര്‍മേന്ദര്‍ യാദവ്, പരംജീത് സിങ്, നരേഷ് എന്നിവരുടെ പേരുകളാണ് കുറ്റപത്രത്തിലുള്ളത്.
സംഭവത്തില്‍ ആരോപണവിധേയരായ പൊലിസ് ഉദ്യോഗസ്ഥരുടെ പങ്ക് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പ്രത്യേകമായി അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഹരിയാന- രാജസ്ഥാന് അതിര്‍ത്തിയിലെ ലാല്‍വണ്ടിയില്‍ ജൂലൈ 20ന് രാത്രിയാണ് സംഭവം. ലാല്‍വണ്ടിയില്‍ നിന്ന് ഹരിയാനയിലെ കൊല്ഗാവിലേക്കു പശുക്കളെയുമായി പോകുന്നതിനിടെയാണ് റക്ബറിനെ അക്രമികള്‍ വളഞ്ഞിട്ടു മര്‍ദിച്ചത്. അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട അസ്ലം ഖാന്റെ മൊഴിയാണ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് വി.എച്ച്.പി നേതാവും ഗോരക്ഷാസേനാ തലവനുമായ നവല്‍ കിഷോറിനെതിരേയും ആക്രമണത്തില്‍ പങ്കാളിയായ വിജയ് എന്നയാള്‍ക്കെതിരേയും അന്വേഷണം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."