പകര്‍ച്ച വ്യാധികള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ പൊന്നാനി നഗരസഭ
പൊന്നാനി: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭയില്‍ തുടക്കമായി. മഴയോടൊപ്പം വരാനിരിക്കുന്ന ഗുരുതര സാംക്രമിക രോഗങ്ങളെ തടയുക എന്ന ലക്ഷ്യം വച്ചാണ് നഗരസഭ നേരത്തെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും യോഗം നഗരസഭയില്‍ വിളിച്ച് ചേര്‍ത്തു.
ഈ മാസം 10 മുതല്‍ 20 വരെ മഴക്കാല പൂര്‍വ ശുചീകരണ തീവ്രയജ്ഞം നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി മെയ് 20 ന് ശുചിത്വ ഹര്‍ത്താല്‍ നടത്തും. 10, 11 ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡ് തല ആരോഗ്യ ശുചിത്വ പോഷക കമ്മിറ്റികളും ചേരാനും ധാരണയായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ മിഷന്റെ 10,000 രൂപയും നഗരസഭ തന്നത് ഫണ്ടില്‍ നിന്ന് 5000 രൂപയും ഉള്‍പ്പെടെ 15000 രൂപ 51 വാര്‍ഡ് സമിതിക്കും നല്‍കും.
പൊന്നാനി നഗരസഭയില്‍ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ വി.രമാദേവി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഒ.ഒ ഷംസു, ഷീന സുദേശന്‍, നഗരസഭാ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഷ്റഫ് പറമ്പില്‍ സ്വാഗതവും ജെ.എച്ച്.ഐ ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."