HOME
DETAILS
MAL
ഹര്‍ത്താല്‍: കേരളത്തിന് മാത്രമായി മാറിനില്‍ക്കാനാകില്ലെന്ന് കെ.പി.സി.സി
backup
September 08 2018 | 18:09 PM
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരേ എ.ഐ.സി.സി 10ന് പ്രഖ്യാപിച്ച ബന്ദില്‍ നിന്ന് കേരളത്തിന് മാത്രമായി മാറിനില്‍ക്കാനാകില്ലെന്ന് കെ.പി.സി.സി. എല്ലാ ജനാധിപത്യവിശ്വാസികളും ഹര്‍ത്താലുമായി സഹകരിക്കണമെന്ന് ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അഭ്യര്‍ഥിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും വിവാഹം, ആശുപത്രി, എയര്‍പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."