കോവിഡ് ഭീതിക്കിടയിലും മുടക്കമില്ലാത്ത കാരുണ്യപ്രവര്‍ത്തനങ്ങളുമായി ബഹ്റൈന്‍ കെ.എം.സി.സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ സജീവം
മനാമ: കോവിഡ് വ്യാപന ഭീതിക്കിടയിലും മുടക്കമില്ലാതെ ഭക്ഷ്യ കിറ്റ് വിതരണം ഉള്‍പ്പെടെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് ബഹ്റൈന്‍ കെ.എം.സി.സിയുടെ ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യാ ഘടകം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ ഇതിനകം നിരവധി പേർക്ക് സഹായം എത്തിക്കാന്‍ സാധിച്ചതായി പ്രസിഡൻറ് ഇബ്രാഹീം ഹസന്‍ പുറക്കാട്ടിരി ഇവിടെ സുപ്രഭാതത്തോട് പറഞ്ഞു. ഭക്ഷ്യകിറ്റിനു പുറമെ മറ്റു പ്രാഥമികാവശ്യ വസ്തുക്കളും തങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്നും അദ്ധേഹം അറിയിച്ചു.
വൈസ് പ്രസിഡൻറ് ടി.ടി. അബ്ദുല്ല മൊകേരി, ഉമര്‍ ടി.എം. ചോറോട്, റിയാസ് ടി.എം. ചോറോട്, ഹമീദ് ടി.കെ. ആയഞ്ചേരി, മുന്‍ സെക്രട്ടറി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീര്‍ സി. നാദാപുരം എന്നിവരും സജീവമായി രംഗത്തുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ പ്രവാസികളുടെയും സഹായ- സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് +973 3947 8807.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."