ഹജ്ജ് 2021: സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച
കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് നടപടികളുടെ ഭാഗമായി കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് നല്‍കേണ്ട നിര്‍ദേശങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ശനിയാഴ്ച ചേരും. സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ അറിയിപ്പുകളും നിര്‍ദേശങ്ങളും ഇതുവരെ കേന്ദ്രത്തില്‍ ലഭ്യമായിട്ടില്ല. ഇത് ലഭ്യമാകുന്നതിന് അനുസരിച്ചായിരിക്കും ഹജ്ജ് 2021 തീരുമാനങ്ങള്‍ കൈകൊളളുക.
സാധാരണ ഹജ്ജ് നടപടികള്‍ പൂര്‍ത്തിയായാല്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളെ ഉള്‍പ്പെടുത്തി കേന്ദ്രഹജ്ജ് കമ്മിറ്റി യോഗം ചേരാറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് 19 മൂലം യോഗം ചേരാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഓരോ സംസ്ഥാനങ്ങളോടും യോഗം ചേര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കേന്ദ്രഹജ്ജ് കമ്മറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. മഖ്സൂദ് അഹ്മദ് ഖാന് ആവശ്യപ്പെട്ടത്.
വരുന്ന ഹജ്ജ് സീസണില്‍ പ്രതിസന്ധികളില്ലെങ്കില്‍ കഴിഞ്ഞ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് പൂര്‍ണമായും നേരിട്ട് അവസരം നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെടും. ഇത് സംബന്ധിച്ച് ശനിയാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനം കൈകൊളളുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."