ഫൈസല്‍ വധം: നീതി നിഷേധിച്ചാല്‍ വീണ്ടും സമരമെന്ന് അബ്ദുറബ്ബ്
ജിദ്ദ: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നീതി നിഷേധിക്കപ്പെട്ടാല്‍ വീണ്ടും സമര രംഗത്തിറങ്ങുമെന്ന് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പെഷല്‍ പ്രോസിക്യൂട്ടറെ വയ്ക്കാന്‍ വൈകുന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകും. തുടക്കം മുതല്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചത്. തിരൂരിലെ യാസര്‍ വധക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റെ പരാജയമായിരുന്നു. ഇതേക്കേസിലെ പ്രതി നാരായണന് ഉള്‍പ്പെടെയുള്ളവരാണ് ഫൈസല്‍ വധക്കേസിലും പ്രതികളായിട്ടുള്ളത്- അബ്ദുറബ്ബ് പറഞ്ഞു.
സഊദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സൈതലവി നീലങ്ങത്ത് അധ്യക്ഷനായി. സി.പി മുസ്തഫ, അഹമ്മദ് പാളയാട്ട്, പി.എം.എ ജലീല്‍, വി.പി മുസ്തഫ, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, സീതി കൊളക്കാടന്‍, ജബ്ബാര്‍ പാലത്തിങ്ങല്‍, ഇസ്ഹാഖ് പൂണ്ടോളി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."