ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന്
മാനന്തവാടി: ആദിവാസി ദലിത് പീഡനങ്ങളില്‍ സര്‍ക്കാര്‍ നടത്തുന്ന അലംഭാവം അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
വാളാരംകുന്ന് പ്രശ്നത്തില്‍ നിഷ്ക്രിയമയാണ് സര്‍ക്കാര്‍ ഇടപെട്ടത്. പീഡനത്തിന് ഇരയായ യുവതികള്‍ക്ക് നിയമപരിരക്ഷ നല്‍കുന്നതിനോ, സംരക്ഷണം നല്‍കുന്നതിനോ ധനസഹായം ഉള്‍പെടെ നല്‍കുന്നതിനോ സര്‍ക്കാര്‍ സന്നദ്ധമായിട്ടില്ല. ചികിത്സ കിട്ടാതെ മരിച്ച കുടുംബത്തിനും മറ്റു കാരണങ്ങള്‍ കൊണ്ട് മരണം സംഭവിച്ച കുടുംബങ്ങള്‍ക്കും മതിയായ ധനസഹായം നല്കുന്നുല്ലെന്നും ഇവര്‍ പ്രസ്താവനയില്‍ ആരോപിച്ചു. കുറ്റക്കാരയവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും ക്രമസമാധാനം നിലനിര്‍ത്തണമെന്നും പട്ടികവര്‍ഗ വകുപ്പ് മന്ത്രി ഇടപെടണമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ എക്കംബി മൊയ്തൂട്ടി, പി.വി ജോര്‍ജ്, എം.ജി. ബിജു, എച്ച്.ഡി പ്രദീപ്മാസ്റ്റര്‍, കമ്മന മോഹനന് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."