ശിഹാബ് തങ്ങള്‍ മജ്‌ലിസ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും
വാകേരി: ശിഹാബ് തങ്ങള്‍ മജ്‌ലിസുദ്ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യക്ക് കീഴില്‍ നിര്‍മാണം പൂര്‍ത്തിയായ ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമി കെട്ടിടത്തിന്റെയും ഹുദവി കോഴ്‌സിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് നാലിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
1സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും.
കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സമസ്ത മുശാവറാംഗം വി മൂസക്കോയ മുസ്‌ലിയാര്‍, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി മമ്മുട്ടി, കെ.എം ഷാജി, സി.കെ ശശീന്ദ്രന്‍, അഡ്വ. എന്‍ ശംസുദ്ദീന്‍, സത്താര്‍ പന്തല്ലൂര്‍, പി.കെ അസ്മത്ത്, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എം.എ മുഹമ്മദ് ജമാല്‍, കെ.കെ അഹ്മദ് ഹാജി, പിണങ്ങോട് അബൂബക്കര്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, ടി.സി അലി മുസ്‌ലിയാര്‍, ടി മുഹമ്മദ്, അബൂബക്കര്‍ ഫൈസി മണിച്ചിറ, കെ.കെ.എം ഹനീഫല്‍ ഫൈസി, ശൗകത്തലി മൗലവി വെള്ളമുണ്ട, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പാലത്തായ് മൊയ്ദു ഹാജി, യു ശാഫി ഹാജി സംസാരിക്കും.
മഗ്‌രിബിന് നമസ്‌ക്കാരത്തിനുശേഷം നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ മംഗലാപുരം ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. റഹ്മത്തുല്ല ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും.
യോഗത്തില്‍ മജ്‌ലിസ് പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കെ.സി.കെ തങ്ങള്‍, കെ.കെ.എം ഹനീഫല്‍ ഫൈസി, എന്‍.സി ഹുസൈന്‍ ഹാജി, വി.കെ അബ്ദുറഹ്മാന്‍ ദാരിമി, അഫ്‌സല്‍ യമാനി, എസ്.എം ശാഹുല്‍ ഹമീദ് നെല്ലിയമ്പം, ആലികുഞ്ഞ്, ഉമര്‍ ഹാജി, ഇ പരീത്, കെ ആലികുട്ടി, കെ.കെ സൈതലവി, സുല്‍ത്താന നാസര്‍, സലീം ബീനാച്ചി, സി.പി മുനീര്‍, കെ.പി തുറുവൈകുട്ടി, മനാഫ് സംസാരിച്ചു. മുഹമ്മദ് ദാരിമി സ്വാഗതവും നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."