കൃഷി ഓഫിസില്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
കല്‍പ്പറ്റ: ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് മുഖേന വയനാട് പാക്കേജ് 2016-17 പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഒരു സ്‌പെഷ്യല്‍ ഓഫിസര്‍, നാല് ഫീല്‍ഡ് മാനേജര്‍മാര്‍, പതിമൂന്ന് ഫീല്‍ഡ് അസിസ്റ്റന്റുമാര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
സ്‌പെഷ്യല്‍ ഓഫിസറായി തെരഞ്ഞെടുക്കപ്പെടേണ്ടവര്‍ കൃഷി വകുപ്പില്‍ നിന്നും ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നും വിരമിച്ച സീനിയര്‍ ഓഫിസറോ അല്ലെങ്കില്‍ അസോസിയേറ്റ് പ്രൊഫസറില്‍ കുറയാത്ത കേരള കാര്‍ഷിക സര്‍വകലാശാല തസ്തികയില്‍ നിന്നും വിരമിച്ചവരോ അല്ലെങ്കില്‍ 10 വര്‍ഷത്തെ സേവന പരിചയമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് (കൃഷി) യോഗ്യത ഉള്ളവരോ ആയിരിക്കേണ്ടതും കംപ്യൂട്ടര്‍-ലാപ്‌ടോപ് ഉപയോഗിക്കാന്‍ പ്രാവീണ്യം ഉള്ളവരും ആയിരിക്കണം.
ഫീല്‍ഡ് മാനേജര്‍: യോഗ്യത പോസ്റ്റ് ഗ്രാജ്വേറ്റ് യോഗ്യത ഉള്ളവരായിരിക്കണം. (അവരുടെ അഭാവത്തില്‍ ഗ്രാജ്വേറ്റ് (കൃഷി) യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്.) ഫീല്‍ഡ് അസിസ്റ്റുമാര്‍ക്ക് വി.എച്ച്.എസ്.ഇ (കൃഷി)ബി.എസ്.സി (കൃഷി) യോഗ്യതയുള്ളവര്‍ ആയിരിക്കണം.
ആവശ്യമായ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് ആറിന് മൂന്ന് മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, അമ്മൂസ് കോംപ്ലക്‌സ്, കല്‍പ്പറ്റ, വയനാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. അപേക്ഷാ കവറിനു മുകളില്‍ വയനാട് പാക്കേജ് 2016-17 (തസ്തിക) അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഓഗസ്റ്റ് 18ന് രാവിലെ 10 മണി മുതല്‍ വയനാട് കലക്ടറേറ്റില്‍ കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."