തയ്യില്‍ കുടുംബത്തെ കര്‍ഷകര്‍ മാതൃകയാക്കണം
പേരാമ്പ്ര: ദുര്‍ബലരെന്നു കരുതി കര്‍ഷകരെ പിന്നില്‍ നിന്നു കുത്താനും ഒറ്റിക്കൊടുക്കാനും ശ്രമിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണു തയ്യില്‍ കുടുംബത്തിന്റെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസിനു മുന്നിലെ സമര വിജയമെന്നു മലബാര്‍ മേഖലാ കര്‍ഷക കൂട്ടായ്മ അഭിപ്രായപ്പെട്ടു.
സംയുക്ത കര്‍ഷക സമരസമിതി നേതൃത്വത്തെ വിശ്വസിച്ചു കൊണ്ട് സഹന സമരം ഏറ്റെടുക്കാന്‍ ധൈര്യവും വിശ്വാസവും പ്രകടിപ്പിച്ച തയ്യില്‍ കുടുംബത്തെ കര്‍ഷകര്‍ മാതൃകയാക്കണം. ഒറ്റക്കെട്ടായി സംഘടിച്ചു നില കൊണ്ടാല്‍ വിജയം സുനിശ്ചിതമാണെന്നു പെരുവണ്ണാമൂഴി സമരം തെളിയിച്ചു കഴിഞ്ഞതായി യോഗം ചൂണ്ടിക്കാട്ടി.കര്‍ഷകര്‍ക്കെതിരെയുള്ള വെല്ലുവിളികള്‍ ഏത് ഭാഗത്തു നിന്നുണ്ടായാലും ഒന്നിച്ചു നിന്നു നേരിടാന്‍ പെരുവണ്ണാമൂഴിയില്‍ ചേര്‍ന്ന നേതൃ യോഗം തീരുമാനിച്ചു. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയാസ് ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷക സമര സമിതി പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷനായി.
ഐ.എഫ്.എഫ്.എ സംസ്ഥാന ട്രഷറര്‍ അഡ്വ.ബിനോയി തോമസ്, ഹരിതസേന പ്രസിഡന്റ് അഡ്വ.പ്രദീപ് കുമാര്‍, എ.കെ.സി.സി താമരശേരി രൂപതാ സെക്രട്ടറി അനീഷ് വടക്കയില്‍, വി ഫാം ചെയര്‍മാന്‍ ജോയി കണ്ണം ചിറ, ജില്ലാ പ്രസിഡന്റ് വിനീത് പരുത്തിപ്പാറ, ഒ.ഡി തോമസ്, കുര്യന്‍ ചെമ്പനാനി, ജോസ്‌കാരി വേലി, ബേബി കാപ്പുകാട്ടില്‍, ബാബു പുതുപ്പറമ്പില്‍, സുരേഷ് കണ്ണൂര്‍, ജോണ്‍ വയനാട്, മാര്‍ട്ടിന്‍ തോമസ്, ജയിംസ് മററം, ജോര്‍ജ് കുംബ്ലാനി, സെമിലി സുനില്‍, ഷൈല ജയിംസ്, ലൈസ ജോര്‍ജ്, ഷീനാ റോബിന്‍, ബോബന്‍ വെട്ടിക്കല്‍, ജയിംസ് മാത്യു, ബാബു കൂനംതടം, രാജു പൈകയില്‍, രാജേഷ് തറവട്ടത്ത്, രാജന്‍ വര്‍ക്കി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."