HOME
DETAILS

അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിക്കാവുന്നില്ല: സെബാസ്റ്റ്യന്‍ പോള്‍

  
backup
May 08 2017 | 21:05 PM

%e0%b4%85%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be


കണ്ണൂര്‍: പൗരന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ കോടതികളുടെ ഭാഗത്തു നിന്നു വന്‍വീഴ്ചകള്‍ സംഭവിക്കുകയാണെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍. കാരായി രാജനും ചന്ദ്രശേഖരനും നീതിതേടി ഡി.വൈ.എഫ്.ഐ ഇന്നുമുതല്‍ ആരംഭിക്കുന്ന നീതിയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച മനുഷ്യാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയാണ് നമ്മുടെ ശരണം. നമ്മുടെ അവകാശങ്ങളെല്ലാം കോടതികള്‍ സംരക്ഷിക്കുമെന്നാണ് നമ്മുടെ വിശ്വാസവും പ്രതീക്ഷയും. എന്നാല്‍ അത് സംഭവിക്കുന്നില്ല. കോടതിയിലേക്ക് നമ്മള്‍ ചെല്ലുന്നതുപോലും കോടതിക്ക് ഇഷ്ടമല്ല. സുപ്രീം കോടതിയില്‍ പോയ കേരള സര്‍ക്കാരിനോട് 25,000 രൂപ പിഴയായി ലീഗല്‍ സര്‍വിസസ് ഫണ്ടിലേക്ക് കെട്ടിവയ്ക്കാന്‍ പറഞ്ഞു. തടവും പിഴയും ശിക്ഷയാണ്. കോടതി പറയുന്നത് കോടതിയുടെ സമയം അനാവശ്യമായി ചെലവാക്കിയെന്നാണ്. അതെങ്ങനെയാണ് കോടതിയുടെ സമയം അനാവശ്യമായി ചെലവാക്കേണ്ടി വരുന്നത്. കോടതി കൂടുന്നതിനും ജഡ്ജിമാര്‍ ഇരിക്കുന്നതിനും സമയം ചെലവഴിക്കുന്നതിനുമെല്ലാം ശമ്പളം കൊടുക്കുന്നുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ കൂട്ടിച്ചേര്‍ത്തു. നിതിന്‍ കണിച്ചേരി അധ്യക്ഷനായി. ബിജു കണ്ടക്കൈ, കെ.വി സുമേഷ്, പി.പി ദിവ്യ, എം. വിജിന്‍, എസ്.കെ സജീഷ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  7 minutes ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  17 minutes ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  28 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  an hour ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  an hour ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  2 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  2 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago