HOME
DETAILS
MAL
മാവോയിസ്റ്റ് നിരീക്ഷണം; ഊട്ടിയില്‍ എട്ട് കാമറകള്ക്കൂടി സ്ഥാപിക്കും
backup
July 24 2016 | 20:07 PM
ഗൂഡല്ലൂര്‍: മാവോയിസ്റ്റുകളെ നിരീക്ഷിക്കാന്‍ പൊലിസ് ഊട്ടി നഗരത്തില്‍ എട്ട് കാമറകള്‍ കൂടി സ്ഥാപിക്കും. നീലഗിരി എസ്.പി മുരളിറംബയുടെ ഉത്തരവ് പ്രകാരമാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ഹില്ബങ്ക്, കലക്ടറേറ്റ്, ചര്‍ച്ച്, അലങ്കാര്‍ തിയേറ്റര്‍ തുടങ്ങിയ മേഖലകളിലാണ് കാമറകള്‍ സ്ഥാപിക്കുക. നേരത്തെ ബസ് സ്റ്റാന്‍ഡ്, കോഫി ഹൗസ്, മാര്‍ക്കറ്റ്, ബോട്ടാണിക്കല്‍ ഗാര്ഡന് തുടങ്ങിയ 14 സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചിരുന്നു.
സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ നിരീക്ഷിക്കുന്നതിനാണ് കാമറകള്‍ സ്ഥാപിക്കുന്നത്. നിരീക്ഷണത്തിനായി കോത്തഗിരിയിലും കാമറകള്‍ സ്ഥാപിക്കുന്നുണ്ട്. അഞ്ച് സ്ഥലങ്ങളിലാണ് ഇവിടെ കാമറകള്‍ സ്ഥാപിക്കുന്നത്. ബസ് സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, നെഹ്റു ഗാര്ഡന് തുടങ്ങിയ സ്ഥലങ്ങളില്‍ കാമറ സ്ഥാപിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."