ഉറുദു അക്കാദമി പ്രവര്‍ത്തനം ആരംഭിക്കണം: തഹ്‌രീകെ ഉര്‍ദു കേരള
തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനും ദേശീയോദ്ഗ്രഥനത്തിനും മഹത്തായ സംഭാവന നല്‍കിയ ഉര്‍ദു ഭാഷയുടെ പ്രചാരണത്തിനും വികസനത്തിനുമായി കാസര്‍കോട് ഉപ്പള ആസ്ഥാനമായി പ്രഖ്യാപിച്ച കേരളാ ഉര്‍ദു അക്കാദമിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തഹ്‌രീകെ ഉര്‍ദു കേരളാ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ഉര്‍ദു ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഗവേഷണങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍, എഴുത്തുകാര്‍, കവികള്‍, ഗവേഷകര്‍ എന്നിവര്‍ക്കു അവാര്‍ഡുകള്‍ നല്‍കുന്നതിനും ഉര്‍ദു പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും അക്കാദമി പ്രവര്‍ത്തനം തുടങ്ങുന്നതിലൂടെ സാധിക്കും.
കേരളത്തില്‍ ഉര്‍ദു മാതൃഭാഷയായി സംസാരിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയമിക്കുക, ഉര്‍ദു ഭാഷാ പ്രചാരണത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിവരുന്ന ഫണ്ട് യഥാസമയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുക എന്നിവയും തഹ്‌രീകെ ഉര്‍ദു കേരളാ ജനറല്‍ സെക്രട്ടറി മുഹമ്മദ് അസീം മണിമുണ്ട, എം. മോഹനന്‍ കണ്ണൂര്‍, പി.കെ.സി മുഹമ്മദ് കോഴിക്കോട്, കെ.യു.ടി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.എം ബഷീര്‍, സലാം മലയമ്മ, അമീര്‍ കോടിബയല്‍ കാസര്‍കോട് എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."