പുറമ്പോക്ക് കൈയേറി അനധികൃത കെട്ടിടം നിര്‍മ്മിക്കുന്നതായി പരാതി
പെരുമ്പാവൂര്‍: കാവ് പുറമ്പോക്ക് കൈയേറി അനധികൃത കെട്ടിടം നിര്‍മിക്കുന്നതായി പരാതി. രായമംഗലം വില്ലേജ്, 15 ാം വാര്‍ഡില്‍ വളയന്‍ചിറങ്ങര മലമുറി റോഡിന്റെ പടിഞ്ഞാറുവശമുള്ള എട്ട് സെന്റ് കാവ് പുറമ്പോക്ക് സ്വകാര്യ വ്യക്തി ഏതാനും നാളുകളായി കൈയേറി കെട്ടിടം നിര്‍മിച്ച് വരികയാണെന്നാണ് പരാതി. രായമംഗലം പഞ്ചായത്തിലെ അതിപുരാതനമായ നായര്‍ കുടുംബമായ ഉദയംകുഴി കടാല് അകത്തൂട്ട് പരദേവത മൂര്‍ത്തിയുടെ ക്ഷേത്രവും, സങ്കേതങ്ങളും സ്ഥിതി ചെയ്തിരുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാവും പുറമ്പോക്കിലാണ് നിര്‍മാണം.
നാളുകളായി ആരാധന മുടങ്ങിക്കിടന്ന തക്കം നോക്കിയാണ് സ്വകാര്യവ്യക്തി കൈയേറി കെട്ടിട നിര്‍മാണം നടത്തുന്നത്.
പഞ്ചായത്ത് റവന്യു അധികാരികളെയും രാഷ്ട്രീയ നേതാക്കളെയും കൈയേറ്റക്കാരന് സ്വാധീനിച്ച് വസ്തുവിന്റെ പടിഞ്ഞാറുവശം മതില് പൊളിച്ച് കളഞ്ഞ് വസ്തുവിലേക്ക് കൂട്ടിച്ചേര്‍ത്ത് വ്യവസായ ഉദ്ദേശത്തോടെ കെട്ടിടം നിര്‍മിക്കുകയാണെന്നാണ് ആക്ഷേപം. സമീപത്തുള്ള ക്ഷേത്ര വിശ്വാസികളുടെ എതിര്‍പ്പുകളെല്ലാം പഞ്ചായത്ത് മെംമ്പറുടെ ബന്ധുവായ കൈയേറ്റക്കാരന് രാഷ്ട്രീയ ഉദ്യോഗസ്ഥ സ്വാധീനം ഉപയോഗിച്ച് തടഞ്ഞ് അനധികൃത കെട്ടിട നിര്‍മാണം തുടരുകയാണന്നാണ് ആക്ഷേപം. ഇതിനെതിരെ നാട്ടുകാരും വിശ്വാസികളും കടുത്ത പ്രക്ഷോഭത്തിന് ഒരുങ്ങുകയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."