HOME
DETAILS
MAL
ഒഴുകിയെത്തിയ വീപ്പയില്‍നിന്ന് ടാര്‍ ചോര്‍ന്ന് വീട്ടുചുമരില്‍ പരന്നു
backup
September 09 2018 | 06:09 AM
ചാലക്കുടി: മഴവെള്ളത്തില്‍ ഒഴുകിയെത്തിയ വീപ്പയില്നിന്നുള്ള ടാര്‍ ചോര്‍ന്ന് വീട്ടുചുമരില്‍ പരന്നു. വെട്ടുകടവ് അറയ്ക്കല്‍ ഷാജു വര്‍ഗ്ഗീസിന്റെ വീടിന് മുകളിലാണ് ടാര്‍ പരന്ന് വൃത്തികേടായി മാറിയത്.
മഴവെള്ളം ഒഴുകിപ്പോയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം വീട്ടുകാര്‍ വീട് ശുചീകരിക്കാനായി എത്തിയപ്പോഴാണു വിവരം അറിയുന്നത്. മഴവെള്ളത്തില്‍ ഒഴുകിയെത്തിയതാണ് ടാര്‍ വീപ്പകള്‍.
ഇവയുടെ അടപ്പ് തുറന്നുപോയതോടെ ടാര്‍ വീട്ടുചുമരില്‍ ഒട്ടിപ്പിടിച്ചു. വീട്ടുകാര്‍ ടാര്‍ ഉരച്ചുകളയാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."