സ്വര്‍ണക്കടത്ത്: പ്രതികളുടെ കസ്റ്റഡി വീണ്ടും ആവശ്യപ്പെട്ട് എന്‍.ഐ.എ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അഞ്ചു പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. പി.ടി അബ്ദു, മുഹമ്മദലി, കെ.ടി ഷറഫുദ്ദീന്, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെയാണ് കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ എറണാകുളം പ്രത്യേക കോടതിയെ സമീപിച്ചത്. നേരത്തെ ഇവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. എന്‍.ഐ.എയുടെ അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും.
അതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം കൂടി സമയം നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ അപേക്ഷ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച 90 ദിവസം പൂര്‍ത്തിയായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ അപേക്ഷ. യു.എ.ഇയില്‍ അടക്കം കൂടുതല്‍ അന്വേഷണം നടത്തേണ്ടതിനാല്‍ 90 ദിവസം കൂടി വേണമെന്നാണ് എന്‍.ഐ.എയുടെ വാദം. രഹസ്യമൊഴി നല്കിയ ശേഷം ജീവനു ഭീഷണിയുണ്ടെന്നും വിയ്യൂര്‍ ജയിലില്‍നിന്ന് തന്നെ മാറ്റണമെന്നും കേസിലെ നാലാം പ്രതി സന്ദീപ് നായര്‍ എന്‍.ഐ.എ കോടതിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."