എറണാകുളത്ത് യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനം
പോളിങ് ശതമാനം ഉയര്‍ന്ന എറണാകുളത്ത് ഹൈബി ഈഡന്റെ മുന്നേറ്റത്തില്‍ മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി നിരത്ത് കൈയടക്കുന്നു. ആദ്യ രണ്ട് മണിക്കൂറിലെ ലീഡ് നില പുറത്തുവരുമ്പോള്‍ 17915 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐ നേതാവ് ചിറ്റയം ഗോപകുമാറിനു ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇതുവരെ ലീഡ് ചെയ്യാനായിട്ടില്ല.
പരമ്പരാഗതമായ ശക്തകേന്ദ്രങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന്‌റെ ആത്മവിശ്വാസത്തിനു ബലം പകര്‍ന്നിരുന്നു. എല്‍ഡിഎഫ് പ്രതീക്ഷ പുലര്‍ത്തിയിരുന്ന പോളിങ് ശതമാനം കുറഞ്ഞ കൊച്ചി നഗരത്തിലും തീരദേശ മേഖലയിലും കനത്ത തിരിച്ചടിയാണു നേരിടുന്നത്.2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 73.58 ശതമാനം ആയിരുന്നു പോളിംഗ് നില.
അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസ് 87000 വോട്ടിന് ജയിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡങ്ങളിലേയും മൊത്തം ശരാശരി 77.15 ശതമാനം ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."