തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കും
തിരുവനന്തപുരം: തടവുകാര്‍ക്ക് അവയവദാനത്തിന് സൗകര്യമൊരുക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കുടുംബാംഗങ്ങള്‍ക്ക് അവയവം ദാനം ചെയ്യാനാണ് അനുമതി നല്‍കുക. ഇതിനായി ജയില്‍ ചട്ടത്തില്‍ ഭേദഗതികള്‍ വരുത്തും. അവയവദാനം ചെയ്യാന്‍ തടവുകാരന് ആവശ്യമായ വിദഗ്ധ ചികിത്സയും മരുന്നും ഭക്ഷണവും നല്കാന് ജയില്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ജയിലിലെ ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും തീരുമാനമായി. അവയവദാനം നടത്തിയ തടവുകാരന് പരോള്‍ നല്കുന്ന കാര്യം ജയില്‍വകുപ്പ് പരിശോധിച്ച് തീരുമാനിക്കും. ചീഫ് സെക്രട്ടറി നളിനി നെറ്റോ, ലോ സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ്, ജയില്‍ എ.ഡി.ജി.പി ആര് ശ്രീലേഖ, ആഭ്യന്തരവകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്, ഡോ: റംലാബീവി, ഡോ: ശ്രീകുമാരി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."