വിജിലന്‍സ് മാന്വല്‍ പരിഷ്കരിക്കും: ബെഹ്റ
തിരുവനന്തപുരം: വിജിലന്‍സ് മാന്വല്‍ പരിഷ്കരിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ. വിജിലന്‍സില്‍ ഇന്റലിജന്‍സ് വിങ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയറക്ടറായി ചുമതല ഏറ്റെടുത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതി കേസുകള്‍ അന്വേഷിക്കാനാണ് ആദ്യ പരിഗണന നല്‍കുക. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തും. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ മാനിക്കണം. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ല കാര്യങ്ങള്‍ പിന്തുടരും.
നിലവിലില്‍ വിജിലന്‍സില്‍ വളരെ കുറഞ്ഞ ആള്ബലമാണുള്ളത്. നിരവധി കേസുകള്‍ ഒരുമിച്ചന്വേഷിക്കാന് ഉദ്യോഗസ്ഥരുടെ ക്ഷാമം തടസമാണ്. അതിനാല്‍ വിജിലന്‍സില്‍ കൂടുതല്‍പേരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."