തൃശൂരില്‍ തരംഗമായി പ്രതാപന്
ശക്തമായ മത്സരം നടന്ന തൃശൂരില്‍ ടി.എന്‍ പ്രതാപന് മിന്നും വിജയത്തിലേക്ക്. സി.പി.ഐയുടെ സിറ്റിങ് സീറ്റില്‍ രാജാജി മാത്യു തോമസിനെയാണ് പ്രതാപന് പിന്നിലാക്കിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെത്തിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തൃശൂരില്‍ മൂന്നു മുന്നണികളും പ്രതീക്ഷയിലായിരുന്നു.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘനം കാരണം വാര്‍ത്താ ശ്രദ്ധ നേടിയ മണ്ഡലം തെരഞ്ഞെടുപ്പിന് ശേഷവും നിരവധി തവണ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ തവണ സി.പി.ഐയിലെ സി.എന്‍ ജയദേവനോട് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി ധനപാലനായിരുന്നു പരാജയപ്പെട്ടത്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലം നഷ്ടപ്പെട്ടത് പാര്‍ട്ടിയില്‍ വലിയ രീതിയിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവച്ചിരുന്നു.
കഴിഞ്ഞ ലോക്സഭയിലെ സി.പി.ഐയുടെ എക അംഗം കൂടിയായരുന്നു ജയദേവന്. തൃശൂരില്‍ കൂടി പരാജയപ്പെട്ടതോടെ എം.പിമാരില്ലാത്ത പാര്‍ട്ടിയായി സി.പി.ഐ മാറി. കഴിഞ്ഞ തവണ 38200 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്.
ഇത്തവണ 61,000 ഭൂരിപക്ഷത്തിന് മുകളിലാണ് പ്രതാപന്റെ വിജയം. കൂടാതെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടാനും പ്രതാപനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."