എം.എല്‍.എയുടെ ശകാരം; ഐ.പി.എസ് ഉദ്യോഗസ്ഥ കരഞ്ഞു
ഖൊരക്പൂര്‍: ഉത്തര്‍പ്രദേശില്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ച് ബി.ജെ.പി എം.എല്‍.എയുടെ ശകാരം കേട്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു.
ഖൊരക്പൂര്‍ മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ രാധാ മോഹന്‍ദാസ് അഗര്‍വാളാണ് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനെ ശകാരിച്ചത്. മദ്യവിരുദ്ധ സംഘടനാ പ്രവര്‍ത്തകരെ ഒഴിപ്പിക്കുന്നതിനിടയിലാണ് സംഭവം. ഇവരെ ശകാരിക്കുന്നതും തുടര്‍ന്ന് കരയുന്നതും പിന്നീട് ഉദ്യോഗസ്ഥ ടവ്വലെടുത്ത് കണ്ണ് തുടക്കുന്നതും വിഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലിട്ടതോടെ സംഭവം വൈറലായിരിക്കുകയാണ്.
അതേസമയം ഉദ്യോഗസ്ഥ കണ്ണു തുടക്കുന്നതായ വിഡിയോ പുറത്തുവന്നതോടെ എം.എല്‍.എയുടെ മോശം പെരുമാറ്റത്തില്‍ എന്റെ വ്യക്തിത്വത്തിന് ക്ഷതമേറ്റതാണ് തനിക്ക് സങ്കടം വരാന്‍ കാരണമെന്നും തന്റെ മേലുദ്യോഗസ്ഥരുടെ പിന്തുണ തനിക്കുണ്ടെന്നതാണ് തനിക്ക് രക്ഷയെന്നും അവര്‍ വ്യക്തമാക്കി. ഖൊരക്പൂരില്‍ പൂട്ടിയ മദ്യശാല തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ റോഡ് ഉപരോധിച്ചിരുന്നു. ഉപരോധക്കാരെ നീക്കുന്നതിനുള്ള ശ്രമത്തിനിടയിലാണ് എം.എല്‍.എ രോഷാകുലനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."