യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ പ്രവാസ ലോകത്തും ആഹ്ലാദം
ജിദ്ദ: ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ പ്രവാസ ലോകത്തും ആഹ്ലാദവും ആഘോഷവും. യു.ഡി.എഫ് അനുകൂല പ്രവാസി സംഘടനകളായ കെ.എം.സി.സി, ഒ.ഐ.സി.സി എന്നിവരുടേ നേതൃത്വത്തില്‍ വിവിധ ജി.സി.സി രാഷ്ട്രങ്ങളില്‍ വിപുലമായ രീതിയിലാണ് വിജയം ആഘോഷിച്ചത്.
കേരളത്തില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ ഓരോ മണ്ഡലത്തിലും മുന്നേറുമ്പോള്‍ തന്നെ ആഹ്ലാദം മുളയിട്ടിരുന്നു. മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ച് മുന്നണി അവിശ്വസനീയമായ വിജയം കൈവരിച്ചതോടെ പ്രവര്‍ത്തകര്‍ ആഹ്ലാദത്താല്‍ മതിമറന്നു. എതിര്‍ സംഘടനാ പ്രവര്‍ത്തകരുമായി ആഹ്ലാദം അവര്‍ പങ്കിടുകയും ചെയ്തു. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലെയും വോട്ടെണ്ണല്‍ സൂക്ഷ്മമായാണ് പ്രവാസികള്‍ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ വഴിയും നിരീക്ഷിച്ചത്. പ്രവൃത്തി ദിനമായിട്ടും രാവിലെ മുതല്‍ ബിഗ്‌സ്‌ക്രീനില്‍ വോട്ടെണ്ണല്‍ തത്സമയം കാണാന്‍ വിവിധ കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു. ജിദ്ദ ശറഫിയ്യ ഇംബാല ഗാര്‍ഡനില്‍ പുലര്‍ച്ചെ അഞ്ചര മുതല്‍ ബിഗ് സ്‌ക്രീനില്‍ വോട്ടെണ്ണല്‍ കാണാനുള്ള സംവിധാനമൊരുക്കിയിരുന്നു. മക്കയില്‍ കാക്കിയയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് ബിഗ് സ്‌ക്രീന്‍ ഒരുക്കിയിരുന്നത്. റിയാദ് ഉള്‍പ്പെടെയുള്ള സഊദിയിലെ മറ്റു പ്രവിശ്യയിലും ഇതര നഗരങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ വിപുലമായ ഒരുക്കള്‍ നടത്തിയിരുന്നു. ഇതിനു പുറമെ മലയാളികളുടെ നിയന്ത്രണത്തിലുള്ള വ്യാപാര സ്ഥാപനങ്ങളിലും മാത്രമല്ല, മലയാളികള്‍ ഒത്തുകൂടുന്നിടത്തെല്ലാം ഫലം അറിയാനായി വെമ്പല്‍ കൊണ്ടു പ്രവാസികള്‍. ഉത്സവ പ്രതീതിയാണ് പരക്കെ സൃഷ്ടിച്ചത്. അതേ സമയം അധിക പേരും ജോലി സ്ഥലങ്ങളില്‍ വച്ച് തന്നെയാണ് വോട്ടെണ്ണലിന്റെ ഓരോ വിവരങ്ങളും അറിഞ്ഞത്.
വോട്ടെണ്ണിത്തുടങ്ങിയതോടെ ഇടത് അനുകൂല പ്രവാസികളുടെ നെഞ്ചിടിപ്പ് കൂടിയപ്പോള്‍ യു.ഡി.എഫ് അനുകൂല പ്രവാസികള്‍ ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതായിരുന്നു.
മുന്നണി സര്‍വകണക്കുകൂട്ടലുകളും തെറ്റിച്ച് മുന്നേറിയതോടെ ആഹ്ലാദഭരിതരായി. മുന്നണിക്കുണ്ടായ വിജയത്തിലുള്ള ആഹ്ലാദവും സന്തോഷവും അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, കേന്ദ്രത്തില്‍ ബി.ജെ.പിയുടെ മുന്നേറ്റവും കോണ്‍്ഗ്രസിന്റെ തോല്‍വി പ്രവാസികളെ ഏറെ നിരാശപ്പെടുത്തി. അതേ സമയം ഇടതു മുന്നണിക്കേറ്റ കനത്തതോല്‍വിയാണ് എല്‍. ഡി എഫ് അനുകൂല പ്രവാസി സംഘടന പ്രവര്‍ത്തകരെ ഏറെ നിരാശയിലാഴ്ത്തിയത്. പാര്‍ട്ടിക്കേറ്റ കനത്തപരാജയം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ജയപരാജയങ്ങളെക്കുറിച്ചാകട്ടെ പലരും മൗനം പാലിച്ചു. എന്നാല്‍ പല ഗള്‍ഫ് നാടുകളിലെയും ബി. ജെ. പി അനുകൂലികളും ഏറെ സന്തോഷവാന്മാരായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ആദ്യമായി ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനാവുമെന്ന വിശ്വാസത്തിലായിരുന്നു പലരും. മൂന്നു സീറ്റുവരെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും സംസ്ഥാനത്ത് അവര്‍ക്ക് ഒന്നും നേടാനായില്ല.
അതേ സമയം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് ഉറച്ച വിശ്വാസത്തിലായിരുന്ന ഗള്‍ഫിലെ കെ.എം.സി.സി പ്രവര്‍ത്തകര്‍. മുസ്ലിം ലീഗിന്റെ ശക്തമായ രണ്ടു മണ്ഡലത്തിലും കുഞ്ഞാലിക്കുട്ടിയുടെയും ഇടി മുഹമ്മദ് ബഷീറിന്റെയും വിജയാഹ്ലാദത്തിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു കെ.എം.സി.സിയുടെ പ്രവര്‍ത്തകര്‍. സര്‍വകണക്കുകൂട്ടലുകളും തെറ്റിച്ച് രണ്ടു മണ്ഡലങ്ങളിലും ഭൂരിപക്ഷം മുന്നേറിയതോടെ ആഹ്ലാദഭരിതരായി ഇവര്‍. വിജയത്തിലുള്ള ആഹ്ലാദവും സന്തോഷവും അവര്‍ പ്രകടിപ്പിക്കുകയും പല സ്ഥലങ്ങളിലും കെ.എം.സി.സിയുടെ യൂനിറ്റുകളുടെ നേതൃത്വത്തില്‍ മധുര പലഹാരങ്ങള്‍ വിതരം ചെയ്യുകയും ചെയ്തു.
അതേ സമയം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പുഫലം. കേരളത്തില്‍ യു.ഡി.എഫ് വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു പ്രവചനം യാഥാര്‍ഥ്യമാകുകയായിരുന്നു. അതേസമയം, പൊന്നാന്നി, കാസര്‍കോട്, വടകര, കണ്ണൂര്‍ മണ്ഡലത്തിലെ യു. ഡി. എഫ് സ്ഥാനാര്‍ഥികളുടെ വിജയം വന്‍ ആഘോഷത്തോടെയാണ് വരവേറ്റത്. യു.ടി.എഫ് അനൂകല സംഘടനകള്‍ റമദാന്നിന് ശേഷം വന്‍ സന്നാഹത്തോടെ വിജയം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ പല ഗള്‍ഫ് നാടുകളിലും നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."