ഒടുവില്‍ മുംബൈ വീണു
ഹൈദരാബാദ്: തുടര്‍ വിജയങ്ങളുമായി മുന്നേറിയ മുംബൈ ഇന്ത്യന്‍സിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയം പിടിച്ചു. ഏഴ് വിക്കറ്റിന് വിജയിച്ച അവര്‍ പ്ലേയോഫ് പ്രതീക്ഷകളും സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദ് 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. വിജയത്തിലേക്ക് ബാറ്റ് വീശിയ ഹൈദരാബാദിനായി ശിഖര്‍ ധവാന് 46 പന്തില്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു. ഹെന്റിക്വസ് (44), വിജയ് ശങ്കര്‍ (പുറത്താകാതെ 15) തിളങ്ങി.
ടോസ് നേടി മുംബൈ ബാറ്റിങ് തിരഞ്ഞെടുത്തത് അവര്‍ക്ക് തിരിച്ചടിയായി മാറി. തുടക്കത്തില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് രോഹിത് ശര്‍മയുടെ ഒറ്റയാള്‍ പോരാട്ടമാണ് മുംബൈയ്ക്ക് പ്രതിരോധിക്കാവുന്ന സ്കോര്‍ സമ്മാനിച്ചത്. പാര്‍ഥിവ് പട്ടേല്‍ 23 റണ്‍സെടുത്തും 15 റണ്‍സെടുത്ത് ഹര്‍ദിക് പാണ്ഡ്യയും നായകനെ അല്പ സമയം പിന്തുണച്ചതൊഴിച്ചാല് മറ്റൊരാള്‍ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. 19ാം ഓവറിന്റെ അഞ്ചാം പന്തില്‍ രോഹിത് പുറത്താകുമ്പോള്‍ 45 പന്തില്‍ 67 റണ്‍സ് നായകന് സ്വന്തമാക്കിയിരുന്നു. ആറ് ഫോറും രണ്ട് സിക്സും രോഹിത് നേടി.
ഹൈദരാബാദിനായി സിദ്ധാര്‍ഥ് കൗള്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. മുഹമ്മദ് നബി, റാഷിദ് ഖാന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."