പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് പഞ്ചാബ് എം.എല്‍.എ സുഖ്പാല്‍
ഛണ്ഡിഗഡ്: ദേശീയ നേതൃത്വം അഴിമതിയാരോപണത്തില്‍ പുകയുന്നതിനിടെ പുതിയ വിവാദവുമായി എ.എപി പഞ്ചാബ് ഘടകം. ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനോട് സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച് പഞ്ചാബിലെ എ.എ.പി എം.എല്‍.എ സുഖ്പാല്‍ സിങ് ഖൈര രംഗത്തെത്തി. പഞ്ചാബ് നിയമസഭയില്‍ പാര്‍ട്ടിയുടെ ചീഫ് വിപ്പ് ,സംസ്ഥാന വക്താവ് എന്നീ സ്ഥാനങ്ങളില്‍നിന്ന് തന്നെ ഉടന്‍ ഒഴിവാക്കണമെന്നാണ് സുഖ്പാലിന്റെ ആവശ്യം.
തനിക്ക് നല്‍കിയിട്ടുള്ള സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ തന്നേക്കാള്‍ അര്‍ഹതയുള്ള നേതാക്കള്‍ക്ക് കൈമാറുന്നതാകും ഉചിതമെന്നും ഭോലാത് എം.എല്‍.എ കൂടിയായ സുഖ്പാല്‍ പറയുന്നു. ജനപ്രതിനിധിയെന്ന നിലയിലും സാധാരണ പ്രവര്‍ത്തകനായും പാര്‍ട്ടിക്ക് വേണ്ടി സേവനം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. പാര്‍ട്ടി നല്‍കിയിട്ടുള്ള സ്ഥാനങ്ങള്‍ ഒഴിവാക്കുകയാണെന്നും സുഖ്പാല്‍ വ്യക്തമാക്കുന്നു.
എ.എ.പിയുടെ പഞ്ചാബ് യൂനിറ്റ് പുന:സംഘടന സംബന്ധിച്ച് ഡല്‍ഹിയില്‍ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കയാണ് സുഖ്പാല്‍ ആവശ്യവുമായി മുന്നോട്ടു വന്നിരിക്കുന്നത്.
അതേസമയം, ഭഗവത് മന്നിനെ പാര്‍ട്ടിയുടെ പ്രധാന സ്ഥാനത്ത് ഉപരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സുഖ്പാലിന്റെ തീരുമാനമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."