സിസ്റ്റര്‍ സൂസന്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നു ബന്ധുക്കള്‍
പത്തനാപുരം(കൊല്ലം): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള മൗണ്ട് താബോര്‍ ദയറാ കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അന്തേവാസി സിസ്റ്റര്‍ സി.ഇ സൂസന്‍ മാത്യു(54) വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നും ഇതേ തുടര്‍ന്നുള്ള ആത്മഹത്യയാകാനാണ് സാധ്യതയെന്നും ബന്ധുക്കള്‍.
എന്നാല്‍ മുറിയില്‍ മുടി മുറിച്ച നിലയില്‍ കാണപ്പെട്ടതും മുറിയില്‍നിന്ന് കിണറുവരെയുള്ള ഭാഗത്ത് രക്തപ്പാടുകള്‍ കണ്ടതും മൃതദേഹം കിണറ്റില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നതും മരണം കൊലപാതകമാണെന്ന സംശയത്തിന് ആക്കം കൂട്ടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍വെന്റിന് പുറത്തുപോയ രണ്ട് കന്യാസ്ത്രീകളെ പൊലിസ് കോണ്‍വെന്റിലേക്ക് തിരിച്ചുവിളിപ്പിക്കുകയും കോണ്‍വെന്റില്‍നിന്നു ആരും പുറത്തുപോകരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കയാണ്.
അതിനിടെ സൂസന്‍ മാത്യുവിന്റേത് ആത്മഹത്യയാണെന്ന് ഉറച്ച് വിശ്വസിക്കുകയാണ് കന്യാസ്ത്രീ മഠത്തിലുള്ളവര്‍. കഴിഞ്ഞദിവസം ഗ്യാസ്ട്രബിളിന്റെ ചികില്‍സയ്ക്ക് പരുമല ആശുപത്രിയില്‍ പോയിരുന്നതായി മഠം അധികൃതര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്‍ഡോസ്‌കോപ്പിയും മറ്റും ചെയ്തു.
അതിന് ശേഷം തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പോയിരുന്നു. അവിടെ വിദഗ്ധ ചികിത്സയും നല്‍കി. എല്ലാ പരിശോധനാ റിപ്പോര്‍ട്ടുകളും പരിശോധിച്ചപ്പോള്‍ ചെറിയ കുഴപ്പം മാത്രമാണ് കണ്ടെത്തിയത്. അതിന് ശേഷമാണ് സിസ്റ്റര്‍ മഠത്തിലെത്തിയത്.
ഉറക്കിമില്ലെന്ന് സിസ്റ്റര്‍ എപ്പോഴും പരാതി പറയുമായിരുന്നു. പരിശോധനകള്‍ക്കു ശേഷം ശനിയാഴ്ച സന്ധ്യാ നമസ്‌കാരത്തിനും എത്തിയിരുന്നു. പിന്നീട് മുറിയില്‍ പോയി ഉറങ്ങി.
പിന്നെ തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് മഠം അധികൃതര്‍ പോലിസിന് നല്‍കിയിരിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."