മട്ടന്‍കറി വിതരണത്തില്‍ തര്‍ക്കം: രണ്ട് തടവുകാര്‍ക്ക് മര്‍ദനമേറ്റു
കണ്ണൂര്‍: മട്ടന്‍കറി വിതരണത്തെച്ചൊല്ലി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കിടയില്‍ തര്‍ക്കം. വാര്‍ഡര്‍മാരുടെ മര്‍ദനമേറ്റ രണ്ടു തടവുകാര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി. നിലമ്പൂര്‍ സ്വദേശി ഫിറോസ്, മങ്കടഅബ്ദുള്‍ ഹമീദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഒരു ബ്ലോക്കില്‍ വിതരണം ചെയ്യേണ്ട കറി ചില തടവുകാര്‍ മറ്റൊരു ബ്ലോക്കില്‍ വിതരണം ചെയ്തതാണ് പ്രശ്‌നത്തിനിടയാക്കിയത്. തയാറാക്കിയ മട്ടന്‍കറി മൂന്നാം ബ്ലോക്കിലെ രണ്ടു തടവുകാര്‍ അടുക്കളയില്‍ കയറി എടുത്ത് രണ്ടാം ബ്ലോക്കില്‍ വിതരണം ചെയ്യുകയായിരുന്നു.
ഇതു മൂന്നാം ബ്ലോക്കിലെ തടവുകാര്‍ തടഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ശനിയാഴ്ചകളിലാണ് ജയിലില്‍ ഭക്ഷണത്തോടൊപ്പം മട്ടന്‍കറി വിതരണം ചെയ്യുന്നത്. ചില തടവുകാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന മട്ടന്‍കറിയും മറ്റും സഹതടവുകാര്‍ക്ക് മറിച്ചുനല്‍കി പകരം കഞ്ചാവും ബീഡിയും കൈപ്പറ്റുന്ന രീതി ജയിലിലുണ്ട്. പുകവലി നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇതു വര്‍ധിച്ചിട്ടുണ്ട്. ലഹരിമരുന്നു കടത്തലില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ഫിറോസും അബ്ദുള്‍ ഹമീദും.സംഘര്‍ഷം തടയാനെത്തിയ വാര്‍ഡര്‍മാരുടെ മര്‍ദനമേറ്റാണ് ഇവര്‍ക്ക് പരുക്കേറ്റത്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."