ദീര്‍ഘകാല കാര്‍ഷിക വായ്പ; കേരള ബാങ്കില്‍ പ്രത്യേക കാംപയിന്
തിരുവനന്തപുരം: നബാര്‍ഡ് ധനസഹായത്തോടെയുള്ള ദീര്‍ഘകാല കാര്‍ഷിക, കാര്‍ഷികാനുബന്ധ ആവശ്യങ്ങള്‍ക്കുള്ള വായ്പയുടെ വിതരണവുമായി ബന്ധപ്പെട്ട് കേരള ബാങ്ക് പ്രത്യേക കാംപയിന് നടത്തുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കര്‍ഷകരെ കരകയറ്റുക, കാര്‍ഷിക, കാര്‍ഷികാനുബന്ധ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കാംപയിന് സംഘടിപ്പിക്കുന്നത്.
കൃഷിത്തോട്ടങ്ങളുടെ നിര്‍മാണം, ഹൈടെക് ഗ്രീന്‍ ഹൗസ്, പോളിഹൗസ് ഫാമിങ്, ട്രാക്ടര്‍, പവര്‍ട്രില്ലര്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍ തുടങ്ങിയ കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങിക്കല്, കാര്‍ഷികാവശ്യങ്ങള്‍ക്കായി കിണര്‍ കുഴിക്കല്‍, കുഴല്‍ക്കിണര്‍ നിര്‍മാണം, നിലവിലുള്ള കിണറിന്റെ നവീകരണം, ഡ്രിപ്പ് ഇറിഗേഷന്‍, ലിഫ്റ്റ് ഇറിഗേഷന്‍, പമ്പ് ഹൗസ് സ്ഥാപിക്കല്‍, ഭൂമി കൃഷിയോഗ്യമാക്കല്‍, നിലവിലുള്ള കൃഷിഭൂമിയുടെ വികസനവുമായി ബന്ധപ്പെട്ട് കയ്യാലകെട്ടല്‍, ബണ്ട് നിര്‍മാണം, വേലികെട്ടല്‍, തേനീച്ച വളര്‍ത്തല്‍, പശു, പോത്ത്, എരുമ, ആട് തുടങ്ങിയവ വളര്‍ത്തല്‍, മത്സ്യകൃഷി, കോഴിഫാം ആരംഭിക്കല്‍ തുടങ്ങി വിവിധങ്ങളായ സംരംഭങ്ങള്‍ക്ക് പരമാവധി 15 വര്‍ഷം വരെയുള്ള കാലാവധിയില്‍ വായ്പ ലഭ്യമാക്കും.
കര്‍ഷകര്‍ സമര്‍പ്പിക്കുന്ന സംരംഭങ്ങളെക്കുറിച്ച് വിശദമായ പരിശോധന നടത്തി നബാര്‍ഡിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വായ്പ നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."