HOME
DETAILS
MAL
ഷംനയുടെ മരണത്തില്‍ അന്വേഷണം തുടങ്ങി: മന്ത്രി ജയരാജന്
backup
July 24 2016 | 21:07 PM
ഉരുവച്ചാല്‍: പനിബാധിച്ച് ചികിത്സ തേടിയ മെഡിക്കല്‍ വിദ്യാര്‍ഥിനി ശിവപുരത്തെ ഷംന കളമശ്ശേരി മെഡിക്കല്‍കോളജില്‍ മരിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തിവരികയാണെന്നു മന്ത്രി ഇ.പി ജയരാജന്. ഷംനയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ സംഭവാണു നടന്നത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കും. ഷംനയുടെ കുടുംബത്തിനു അടിയന്തിര സഹായം എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സി.പി.എം നേതാക്കളായ പി പുരുഷോത്തമന്, കെ.പി വിജയന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."