കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍ പൊലിസുകാരുമായി വാക്കേറ്റവും മല്‍പ്പിടുത്തവും നടത്തി
കോതമംഗലം:കഞ്ചാവ് കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കവേ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.വന്നപാടെ പൊലിസുകാര്‍ മര്‍ദ്ദിച്ചതായി ആരോപിച്ച് കഞ്ചാവ് കേസില്‍ പ്രതിയായ തൃക്കാരിയൂര്‍ കക്കാട്ടുകുടി രാജു (62) കോടതിമുറിയില്‍ ഒച്ചപ്പാടുണ്ടാക്കുകയായിരുന്നു.ഈ സമയം മജിസ്ട്രേറ്റ് ഇരുപ്പിടത്തില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.ബഹളം കൂട്ടേണ്ടെന്നും വിളിക്കുമ്പോള്‍ പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാമെന്നും കോടതി പറഞ്ഞെങ്കിലും ഇയാള്‍ ശാന്തനായില്ല.ഇത്രയുമായപ്പോള്‍ കോടതി നടപടികള്‍ക്ക് തടസമുണ്ടാവാതിരിക്കാന്‍ ബഹളക്കാരനെ പുറത്തേക്ക് മാറ്റാന്‍ കോടതി പൊലിസിന് നിര്‍ദ്ദേശം നല്കി.ഇതിനുള്ള നീക്കം തുടങ്ങിയപ്പോള്‍ ഇയാള്‍ പൊലിസുകാരുമായി വാക്കേറ്റവും മല്പ്പിടുത്തവുമായി.
അകമ്പടി വന്ന രണ്ടു പൊലിസുകാരും കോടതിയില്‍ ഒരുകേസിന്റെ ആവശ്യത്തിലേക്കെത്തിയ ഒരു എസ്.ഐ യും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇയാളെ കോടതിമുറിക്ക് പുറത്തെത്തിച്ചത്. രാജുവിനെ കീഴ്പ്പെടുത്താന്‍ പൊലിസിന് കാര്യമായ ബലപ്രയോഗവും വേണ്ടി വന്നു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് കോതമംഗലം പൊലിസ് ഇയാളുമായി കോടതിയില്‍ എത്തിയത്.പുറത്തും ഇയാള്‍ ബഹളം തുടര്‍ന്നതോടെ താമസിയതെ ഇയാളെ ഹാജരാക്കാന്‍ കോടതി പൊലിസിന് അനുമതി നല്കി.
കൂട്ടില്ക്കയറിയും ഉച്ചത്തില്‍ സാംസാരിച്ച ഇയാളോട് കാര്യങ്ങള്‍ സാവാധാനത്തില്‍ സമാധാനപരമായി പറഞ്ഞാല്‍ കേള്‍ക്കാമെന്ന് കോടതി അറിയിച്ചപ്പോള്‍ ഇയാള്‍ ആനുസരണയുള്ള സ്കൂള്‍കുട്ടിയേപ്പോലെ മര്യാദക്കരനായി.പരാതികള്‍ വിശദമായി കേട്ട കോടതി ഇനി ഇയാളെ ബുദ്ധിമുട്ടിക്കരുതെന്ന് പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."