ഇന്ത്യാ-ഗള്‍ഫ് ബന്ധത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മികച്ചതായിരുന്നുവെന്ന് എം.എ.യൂസുഫലി
മനാമ: ഇന്ത്യാ-ഗള്‍ഫ് ബന്ധത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നുവെന്ന് ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസുഫലി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ബി.ജെ.പിക്ക് ലഭിച്ച ഉജ്വല വിജയത്തെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന അജണ്ടയുടെ അംഗീകാരമായിട്ടാണ് താന്‍ ഈ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ഇത് സംരംഭകര്‍ക്ക് ഏറെ പ്രതീക്ഷ പകരുന്നത് കൂടിയാണ്.
വ്യത്യസ്ത മേഖലകളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍, അടിസ്ഥാന സൗകര്യങ്ങളുള്‍പ്പടെ ജനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച വിവിധ പദ്ധതികള്‍ എന്നിവ ഈ വലിയ വിജയത്തില്‍ നിര്‍ണായകമായി.
ഇന്ത്യയിലെ എന്‍ ആര്‍ ഐ നിക്ഷേപകരെന്ന നിലയില്‍ തങ്ങള്‍ക്കു മോദി ഗവണ്‍മെന്റ് വളരെ ലളിതവും സുതാര്യവുമായ പ്രവര്‍ത്തന സാഹചര്യമാണ് ഉറപ്പു വരുത്തിയതെന്നു അദ്ദേഹം പറഞ്ഞു. കൂടാതെ എന്‍ ആര്‍ ഐകള്‍ മാത്രമല്ല അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും ഇന്ത്യയില്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നിടുന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മോദിയുടെ കീഴില്‍ ഇന്ത്യാ-ഗള്‍ഫ് ബന്ധത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍. വിവിധ ലോക നേതാക്കളുമായി മോദി സ്ഥാപിച്ചെടുത്ത ബന്ധം വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കരുത്തുറ്റതായിരിക്കും. ഇത് കൂടാതെ ഇപ്പോഴത്തെ ഈ പുതിയ സാഹചര്യം വരും വര്‍ഷങ്ങളില്‍ യുവ തലമുറക്ക് വളരെയധികം അവസരങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പ്രത്യാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."